Connect with us

kerala

മലപ്പുറം ടു ആഫ്രിക്ക ; സോളോ സൈക്കിള്‍ യാത്രയുമായി അരുണിമ

20 ദിവസത്തിനകം മുംബൈയില്‍ എത്തും എന്നാണ് പ്രതീക്ഷ അവിടെ നിന്ന് ഒമാന്‍ വഴി ജിസിസി രാജ്യങ്ങളിലൂടെ സൈക്കിളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും

Published

on

മലപ്പുറം: മലപ്പുറത്തുനിന്നും ഒറ്റയ്ക്ക് ആഫ്രിക്ക ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി തുടങ്ങിയിരിക്കുകയാണ് അരുണിമ. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതയായ യാത്രികയാണ് ഈ ഒറ്റപ്പാലത്തുകാരി .

ചെറുപ്പം തൊട്ടേ ഒറ്റയ്ക്കുള്ള യാത്രകളോട് ആയിരുന്നു പ്രിയം രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ ഒഴികെ 24 സംസ്ഥാനങ്ങളിലും അരുണിമ എത്തിയിട്ടുണ്ട് പൊതുഗതാഗതം ഉപയോഗിച്ചും ലോറിയിലും മറ്റും ലിഫ്റ്റ് വാങ്ങിയും എല്ലാം ഇഷ്ട ഇടങ്ങളില്‍ എല്ലാം അരുണിമയെത്തി നിര്‍ഭയം യാത്രകളെ പ്രണയിച്ചു മുന്നോട്ട് പോകുന്ന ഈ പെണ്‍കുട്ടിയുടെ വലിയ സ്വപ്നമാണ് ഇന്നലെ ഓടിത്തുടങ്ങിയത് ഇന്നലെ രാവിലെ മലപ്പുറത്ത് നിന്ന് മന്ത്രി വി അബ്ദുല്‍ റഹ്മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര ആദ്യം മുംബൈയിലേക്കാണ്. 20 ദിവസത്തിനകം മുംബൈയില്‍ എത്തും എന്നാണ് പ്രതീക്ഷ അവിടെ നിന്ന് ഒമാന്‍ വഴി ജിസിസി രാജ്യങ്ങളിലൂടെ സൈക്കിളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും.

ഏകദേശം ഇരുപത്തയ്യായിരം കിലോമീറ്റര് ദൂരമാണ് സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അരുണിമ പറഞ്ഞു. ചില രാജ്യങ്ങളില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും വിദേശ സഞ്ചാരി എന്ന നിലയില്‍ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അരുണിമ. ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അരുണിമ പാര്‍ട്ടൈം ജോലികള്‍ ഒരുപാട് ചെയ്തിരുന്നുവെങ്കിലും നിലവില്‍ യാത്രകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

 

kerala

ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; മുന്നിലെ ചില്ല് തകര്‍ന്നു

ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്.

Published

on

തൃശൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചാലക്കുടിയിലാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചു: നയിക്കുന്നത് ജനകീയ മുഖങ്ങള്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

Published

on

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചു. ചെയര്‍മാന്‍ വിടി ബല്‍റാം, ഡോ. പി സരിന്‍ കണ്‍വീനര്‍, ബിആര്‍എം ഷെഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, വീണ എസ് നായര്‍, താര ടോജോ അലക്‌സ്, ടിആര്‍ രാജേഷ് എന്നിവരടങ്ങിയ അംഗങ്ങളാണ് പുതുതായി വരുന്നത്.

അനില്‍ ആന്റണി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡിജിറ്റല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

അനില്‍ ആന്റണി ഒഴിഞ്ഞതോടെ പുനഃസംഘടന നേതൃത്വം വേഗത്തിലാക്കുകയായിരുന്നു. തൃശ്ശൂര്‍ തിരുവില്വാമല സ്വദേശിയായ ഡോ. സരിന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ കര്‍ണാടകയില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണ് ജോലി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

Continue Reading

kerala

കാളമ്പാടി അബ്ബാസ് ഫൈസി (55) നിര്യാതനായി

ഒരുവര്‍ഷംമുമ്പാണ ്‌നാട്ടിലെത്തി തിരിച്ചുവന്നത്.

Published

on

സമസ്ത മുന്‍പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ കാളമ്പാടി അബ്ബാസ് ഫൈസി (55) നിര്യാതനായി. ഹൃദയാഘാതത്തെതുടര്‍ന്ന് മക്കയില്‍ നിര്യാതനായി. 30 വര്‍ഷമായി പ്രവാസിയാണ്.ശറഇയില്‍ പച്ചക്കറി കച്ചവടക്കാരനാണ്. ഒരുവര്‍ഷംമുമ്പാണ ്‌നാട്ടിലെത്തി തിരിച്ചുവന്നത്. ഭാര്യ ഹഫ്‌സത്ത്. നാലുമക്കള്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കം നടത്തും.

Continue Reading

Trending