മോസ്‌കോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മര്‍ അറിയിച്ചു. നെയ്മറുടെ കാല്‍പാദത്തിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. നെയ്മര്‍ ശാരീരികമായും മാനസികമായും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ടീം ഡോക്ടര്‍ പറഞ്ഞു.

സ്വിറ്റ്‌സര്‍ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ കോസ്റ്ററീക്കക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു സമനിലയും ഒരു ജയവുമുള്ള ബ്രസീലിന് സെര്‍ബിയക്കെതിരായ മത്സരം നിര്‍ണായകമാണ്.