Connect with us

crime

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി

ശിക്ഷയിന്മേല്‍ നാളെ വാദം നടക്കും

Published

on

ഐഎസ് മാതൃകയിൽ കേരളത്തിൽ‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ്  അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. ശിക്ഷയിന്മേല്‍ നാളെ വാദം നടക്കും.

പാലക്കാട് സ്വദേശി റിയാസ് അബൂബക്കറാണ് കേസിലെ പ്രതി. ചാവേറാക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ 2019 ലാണ് റിയാസ് പിടിയിലാകുന്നത്.

യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് അഫ്ഗാനില്‍ പോയി ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്‍.ഐ.എ യുടെ കണ്ടെത്തല്‍.

 

 

crime

റീൽസ് എടുക്കുന്നതിനിടെ മാനവീയം വീഥിയിൽ സംഘര്‍ഷം; യുവാവിന്റെ കഴുത്തിൽ വെട്ടേറ്റു

ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം∙ മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ വീണ്ടും സംഘർഷം. പുലർച്ചെയുണ്ടായ സംഘർഷത്തിൽ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ധനു കൃഷ്ണ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു.  ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങൾ ഒത്തുചേരുന്നത്.

Continue Reading

crime

കാസർഗോഡ് മക്കളെ വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്

Published

on

കാസർകോട് ചീമേനിയിൽ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ്‌ എന്നിവരാണ് മരിച്ചത്. രണ്ട് മക്കളെയും വിഷം നൽകി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ടെറസിലായിരുന്നു സജ്‌നയുടെ മൃതദേഹം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കാണ് സജന. ഭർത്താവ് രഞ്ജിത് കെഎസ്ഇബി ജീവനക്കാരനാണ്. ചീമേനി പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വിസ്റ്റിനു ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക്‌ മാറ്റും.

Continue Reading

crime

ലവ് ജിഹാദ് ആരോപണം; മുസ്‌ലിം യുവാവിനെ മർദിച്ച് ഹിന്ദുത്വവാദികൾ

യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Published

on

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന് മർദനം. പൂനെ നഗരത്തിലെ സാവിത്രി ഭായ് ഫുലെ സർവകലാശാല വിദ്യാർഥിയായ പത്തൊമ്പതുകാരനെ അഞ്ചം​ഗ സംഘം മർദിക്കുകയായിരുന്നു.

യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് കാമ്പസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മർദിച്ചുവെന്നുമാണ് റിപ്പോർട്ട്.

സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ചതായി സർവകലാശാല അധികൃതർ പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Continue Reading

Trending