Connect with us

More

അമ്മ രാത്രിഡ്യൂട്ടി കഴിഞ്ഞെത്തുന്നതും കാത്തിരിപ്പാണ് സിദ്ദാര്‍ഥും റിഥുലും

Published

on

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ അഞ്ചും രണ്ടും വയസ്സുമുള്ള മക്കളാണ് അമ്മ തങ്ങളെ വിട്ട് പോയതറിയാതെ, തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കാത്തിരിക്കുന്നത്.

രണ്ട് മൂന്ന് ദിവസമായി റിഥുലും സിദ്ധാര്‍ഥും അമ്മയെ കണ്ടിട്ട്. ഇടക്കിടെ ചോദിക്കും. ആസ്പത്രിയില്‍ ജോലിത്തിരക്കിലാണെന്നൊക്കെ വീട്ടുകാര്‍ പറയും. രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ലിനി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ അവരത് വിശ്വസിച്ചിരിക്കുകയാണ്. രണ്ട് വയസ്സുള്ള സിദ്ധാര്‍ഥ് അമ്മയെ കാണാതെ ഇടക്കിടക്ക് കരയും. അല്‍പം കഴിയുമ്പോള്‍ അത് നില്‍ക്കും. കുടുംബത്തിന്റെയും വീട്ടിലെത്തുന്നവരുടെയും കരളലിയിക്കുകയാണ് ഈ പിഞ്ചുകുഞ്ഞിന്റെ മുഖം. വൈറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം ഏറ്റുവാങ്ങേണ്ടി വന്ന ലിനിയുടെ വീട്ടിലെങ്ങും സങ്കടത്തിന്റെ കണ്ണീര്‍നനവാണ്. ഭര്‍ത്താവിനും മക്കള്‍ക്കും പോലും അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെയാണ് ഞായറാഴ്ച രാത്രി മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍ രോഗികളുടെ കാവല്‍ മാലാഖ എരിഞ്ഞൊടുങ്ങിയത്. രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഞായറാഴ്ച രാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

രോഗികളെ പരിചരിക്കാനും അവര്‍ക്കൊപ്പം ജീവിതം സമര്‍പ്പിക്കാനുമുള്ള ആശയോടെയാണ് ലിനി നഴ്‌സിങ് മേഖലയിലെത്തിയത്.
ലിനി ഉള്‍പ്പെടെ മൂന്നു പെണ്‍മക്കളേയും അനാഥമാക്കിയാണ് ചെമ്പനോട കൊറത്തിപ്പാല പുതുശ്ശേരി നാണു മരണത്തിലേക്ക് വഴുതിയത്. അച്ഛന്‍ ആസ്പത്രിയില്‍ കിടന്നപ്പോള്‍ പരിചരണത്തിനു നിന്നാണ് അവള്‍ നഴ്‌സാവാനുള്ള തീരുമാനമെടുത്തത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും അമ്മ രാധ അതിന് താങ്ങായി നിന്നു. നഴ്‌സിങ് രംഗത്തെ മികച്ച പ്രൊഫഷനല്‍ ആവുകയെന്ന ലക്ഷ്യത്തോടെ ജനറല്‍ നഴ്‌സിങ് മതിയാകാതെ ബംഗളുരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്ന് ബി.എസ്.സി നഴ്‌സിങും പൂര്‍ത്തിയാക്കി. ഇതിന് എടുത്ത ബാങ്ക് ലോണ്‍ വലിയ തലവേദനയായി.

തുച്ഛമായ വേതനമുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സിങ് ജോലി വിട്ടാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ദിവസവേതനത്തില്‍ ജോലിക്ക് കയറിയത്. ഒരു വര്‍ഷം തികഞ്ഞേയുള്ളൂ. അപ്രതീക്ഷിത ദുരന്തം അവളുടെ ജീവിതം തന്നെ കവര്‍ന്നെടുത്തു.
വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് ലിനി അങ്ങോട്ടു താമസം മാറിയത്.

അവിടെ നിന്നും ദിവസേന പേരാമ്പ്രയില്‍ ഡ്യൂട്ടിക്കെത്തും. രോഗം പകരുമെന്ന ഭീതിയുണ്ടായതിനാല്‍ ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തിയ സജീഷിനേയും ഡോക്ടര്‍മാര്‍ തന്റെ പ്രിയതമയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

kerala

ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളില്‍ പരിശോധന

ടൂറിസ്റ്റ് ബോട്ടുകളില്‍ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകള്‍ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്

Published

on

തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്‍ കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുമെന്നതിനാല്‍ കേരളാ മാരീടൈം ബോര്‍ഡ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി.

ടൂറിസ്റ്റ് ബോട്ടുകളില്‍ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകള്‍ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്.
നിയമപ്രകാരം യാത്രക്കാര്‍ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളില്‍ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്‌ട്രേഷന്‍/ സര്‍വെ ഇല്ലാതെ സര്‍വീസ് നടത്തിയാല്‍ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

അംഗീകൃത ലൈസന്‍സ് ഇല്ലാതെ ബോട്ടുകള്‍ ഓടിച്ചാല്‍ ഓടിക്കുന്ന ആള്‍ക്കും ബോട്ട് ഉടമയ്ക്കും എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാര്‍ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കണമെന്ന് മാരീടൈം ബോര്‍ഡ് നിര്‍ദേശിച്ചു.

Continue Reading

kerala

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ നടപടി; ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്

2.33 ലക്ഷത്തിന്റെ ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ശക്തമായ നടപടികളുമായി ആരോഗ്യ വകുപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായി. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന് കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം മനുഷ്യ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകള്‍, ഫാമുകള്‍ക്കും ആനിമല്‍ ഫീഡ് വ്യാപാരികള്‍ക്കും ഒരു മാനദണ്ഡവും പാലിക്കാതെ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് സംഘടിപ്പിച്ചത്. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലെ എന്‍ഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥര്‍ സംസഥാനത്തുടനീളം പെറ്റ് ഷോപ്പുകളിലും വെറ്ററിനറി മരുന്നുകള്‍ വില്‍പന നടത്തുന്ന ഔഷധ വ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ആനിമല്‍/ ഫിഷ് ഫീഡുകളില്‍ ചേര്‍ക്കുന്നതിനായി വിവിധ ഫാമുകളിലേയ്ക്ക് വിതരണം നടത്തുവാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകളും കോഴികളുടെയും മറ്റ് വളര്‍ത്തു മൃഗങ്ങളുടെയും പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് വേണ്ടി നല്‍കുന്ന മരുന്ന് ശേഖരങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മതിയായ ഡ്രഗ്‌സ് ലൈസന്‍സുകള്‍ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത 2 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ആനിമല്‍ ഫീഡ് സപ്ലിമെന്റ് എന്ന വ്യാജേന, മതിയായ ഡ്രഗ്‌സ് ലൈസന്‍സുകള്‍ ഇല്ലാതെ നിര്‍മ്മിച്ച് വിതരണം ചെയ്ത ആന്റിബയോട്ടിക്ക് മരുന്നുകള്‍ അടങ്ങിയ ആനിമല്‍ ഫീഡ് സപ്ലിമെന്റുകള്‍, വാങ്ങി സൂക്ഷിച്ചതിനും വില്‍പന നടത്തിയതിനും 2 ഔഷധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു. 1,04,728 രൂപയോളം വിലപിടിപ്പുള്ള ആന്റിബയോട്ടിക്ക് മരുന്നുകള്‍ അടങ്ങിയ ആനിമല്‍ ഫീഡ് സപ്ലിമെന്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മരുന്നു സാമ്പിളുകള്‍, ആന്റിബയോട്ടിക്ക് മരുന്നുകള്‍ അടങ്ങിയ ആനിമല്‍ ഫീഡ് സപ്ലിമെന്റുകള്‍ എന്നിവ ഗുണനിലവാര പരിശോധനയ്ക്കായി ഈ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചു.

Continue Reading

kerala

ബീവറേജസ് കോർപറേഷനിൽ 95,000 രൂപ ബോണസ്; കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നുമില്ല

കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബീവറേജസ് കോർപറേഷനിലെ ബോണസ്

Published

on

ഓണത്തിന് ബിവറേജസ് കോർപറേഷൻ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖല സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കും പ്രതിഷേധമുണ്ട്.

കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബീവറേജസ് കോർപറേഷനിലെ ബോണസ്. ഇത്തവണ 5000 രൂപ കൂടി വർധിപ്പിച്ചു. ലാഭവിഹിതമാണ് ബോണസ് എന്ന പേരിൽ കൈമാറുന്നത്. ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്.
സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപ ബോണസ് നൽകും. സർക്കാരിന് മികച്ച വരുമാനം നൽകുന്നതിനാലാണ് കൂടതൽ ബോണസ് നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

കെഎസ്ആർടിസിയിൽ 24,000 രൂപ മുതൽ ശമ്പളം വാങ്ങുന്നവർക്ക് ബോണസിന് അർഹതയില്ല. ജീവനക്കാർക്ക് 7500 രൂപ ഓണം അഡ്വാൻസും 2750 രൂപ ഉത്സവബത്തയും താത്കാലിക ജീവനക്കാർക്കും പെൻഷൻകാർക്കും 1000 രൂപ വീതവും ഉത്സവ ബത്തയും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Continue Reading

Trending