Connect with us

kerala

നിപ: ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ്

ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 23) പുറത്തു വന്ന ഒരാളുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 79 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്ന് 3 പേര്‍ക്ക് ഉള്‍പ്പെടെ 279 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.

kerala

ഒടുവിൽ ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി; പാർട്ടി പദവികളിൽനിന്നു നീക്കം

ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നടപടി.

Published

on

ഏറെ വിവാദങ്ങൾക്കൊടുവിൽ പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം.ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പി.പി. ദിവ്യക്കെതിരെ നടപടിയെടുത്തത്.

ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നടപടി. ദിവ്യക്കെതിരായ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം എന്ന നിലയിലേക്ക് ചുരുങ്ങും.

നേരത്തെ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.പി.എം നീക്കിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന്റേതായിരുന്നു തീരുമാനം.

എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ പങ്കെടുത്ത് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സി.പി.എം നടപടിക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യ രാജിവെക്കുകയും ചെയ്തിരുന്നു.

നിലവില്‍ പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ റിമാന്‍ഡ് കസ്റ്റഡിയിലുള്ളത്. നവംബര്‍ 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തലശ്ശേരി സെഷന്‍സ് കോടതിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ റിമാന്‍ഡില്‍ വിട്ടത്.

Continue Reading

kerala

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിനെ കാണാനില്ല

വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്.

Published

on

തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.

എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി. തുടര്‍ന്ന് ചാലിബിനെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ചാവിബിന്‍ പറഞ്ഞ പോലെ ഒരു റെയ്ഡ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ വീണ്ടും ഓണായി. എന്നാൽ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്നാണ് കാണിച്ചത്. ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

Continue Reading

kerala

റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുൽകൃഷ്ണയും ഒരമ്മപെറ്റ അളിയന്മാരെപ്പോലെ രാത്രി മുഴുവൻ അർമാദിച്ചു: വി.ടി. ബൽറാം

പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലിൽ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Published

on

കള്ളപ്പണ വിവാദത്തിന് പിന്നിൽ സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടാണെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലിൽ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘മന്ത്രി എം.ബി രാജേഷിന്റെ അളിയന്റെ കാർമികത്വത്തിൽ എ.എ. റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും ‘കൈരളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയൻമാരെപ്പോലെ അർമാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.

1977ൽ എൽ.കെ. അദ്വാനിയും ടി. ശിവദാസമേനോനും ഒ. രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് 1990കളിൽ എം.എസ് ഗോപാലകൃഷ്ണനും എൻ. ശിവരാജനും മുന്നോട്ടുകൊണ്ടുപോയി, പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി, ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുതയാണ് തെളിഞ്ഞത്’ -അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാൻ ഷാഫി പറമ്പിൽ കളിച്ച കളിയാണ് “ട്രോളിയിലെ കള്ളപ്പണം” എന്ന വ്യാജവാർത്ത എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നു. കണക്കായിപ്പോയി.

ഏതായാലും പാതിരാത്രിക്ക് കെപിഎം ഹോട്ടലിൽ ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങൾ തന്നെയാണല്ലോ. മന്ത്രി എംബി രാജേഷിന്റെ അളിയന്റെ കാർമ്മികത്വത്തിൽ എഎ റഹീമും വിവി രാജേഷും ടിവി രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും ‘കൈരളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോലെ അർമ്മാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.

ഇത് തന്നെയാണ് ഞങ്ങൾക്ക് തെളിയിക്കേണ്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ൽ എൽകെ അഡ്വാണിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് പിന്നീട് 1990കളിൽ നഗരസഭാ ചെയർമാൻ സ്ഥാനം പിടിക്കാൻ എംഎസ് ഗോപാലകൃഷ്ണനും എൻ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുത.

അതിപ്പോൾ പാലക്കാടിന് മാത്രമല്ല, കേരളത്തിനും ബോധ്യമായി.

സ്ഥാനാർത്ഥി അടിച്ചത് സെൽഫ് ഗോളാണെന്ന് മനസ്സിലായത് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമാണെന്ന് തോന്നുന്നു. കൂടുതൽ അബദ്ധങ്ങൾ വിളിച്ചു പറയരുതെന്ന് സ്ഥാനാർത്ഥിയെ ശാസിക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ കാണാനാവുന്നത്.

എന്തായിരുന്നാലും പാതിരാത്രി കോൺഗ്രസിലെ വനിതാ നേതാക്കളെ പോലീസിനെ വച്ച് അപമാനിക്കാൻ നേതൃത്വം നൽകിയ മന്ത്രി പുംഗവനേയും അളിയനേയും നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നേരിടുക തന്നെ ചെയ്യും. കാത്തിരുന്നോളൂ.

Continue Reading

Trending