ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു.
നൂറ്റമ്പത് കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും നടുവിലും ഏകാന്തത അതിവേഗം പടരുകയാണ്. തിരക്കേറിയ ജീവിതവും ഡിജിറ്റല്‍ ബന്ധങ്ങളും മനുഷ്യബന്ധങ്ങളുടെ ആഴം നഷ്ടപ്പെടുത്തുമ്പോള്‍ ഈ ‘അദൃശ്യ മഹാമാരി’ ഗുരുതുമായ മാനസികാരോഗ്യ പ്രശ്നമായി മാറുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം, തൊഴില്‍ ആവശ്യത്തിനുള്ള കുടിയേറ്റം, പഠന-തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ ബന്ധങ്ങളെ ദുര്‍ബലമാക്കി. ദീര്‍ഘകാല ഏകാന്തത ദിവസേന 15 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
എന്നാല്‍ ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ഇപ്പോഴും പരിമിതമാണ്. കോവിഡ്-19 കാലഘട്ടം ഈപ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ബന്ധങ്ങള്‍ വിച്ഛേദപ്പെട്ടതും സമൂഹ ഇടപെടലുകള്‍ പലര്‍ക്കും പഴയ ബന്ധങ്ങള്‍ പുനനിര്‍മിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഏകാന്തതയെ നേരിടാനുള്ള പ്രധാന മാര്‍ഗ്ഗം സഹാനുഭൂതിയും മനസ്സുതുറന്ന സംഭാഷണവുമാണ്.’ഒരു പുഞ്ചിരി, ഒരു സ്നേഹസംഭാഷണം,അല്ലെങ്കില്‍ ഒരാളെ കേള്‍ക്കാനുള്ള മനസ്സ്- ഇതാണ് ഈ മഹാമാരിക്കെതിരായ യഥാര്‍ത്ഥ ചികിത്സ’, വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം പേര് സംസ്ഥാനത്തെ വിവധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ തിരുവാലി സ്വദേശി എം ശോഭന (56) സെപ്റ്റംബര്‍ 8ന് മരിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവരും നേരത്തെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?