പോലീസ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റമാറ്റത്തിന് ഡി.ജി.പി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവ് നാലു ദിവസമം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. പോലീസ ആസ്ഥാനത്തെ അതീവ സുരക്ഷാ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സുപ്രണ്ട കുമാരി ബീന യാണ് ഇന്നലെയും അതേ കസേരയില്‍ തന്നെ തുടര്‍ന്നത്.
പരാതി പൂഴ്ത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇവരുടെ സ്ഥലമാറ്റത്തിന് ഡി.ജി.പി ഉത്തരവിറക്കിയത്.

കൊടുവള്ള എം എല്‍ എയുടം പരാതി നാലു മാസത്തോളം പൂഴ്ത്തിയെന്നാരോപണത്തെ തുടര്‍ന്നായിരുന്നു കുമാരി ബീനയെ പേരൂര്‍ക്കട എസ്. പി ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ കുമാരി ബീന സ്ഥാനമൊഴിയാതെ സര്‍ക്കാരിനു പരാതി നല്‍കുകയായിരുന്നു.

അതേസമയം ആസ്ഥാന ജീവനക്കാരെ മാറ്റാനുള്ള അധികാരം ഡി.ജി.പി ക്കുണ്ടെന്ന വ്യക്തമാക്കികൊണ്ടുള്ള കത്ത് ടി.പി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.