Connect with us

kerala

സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ വാര്‍ഷികത്തിന് 125 കോടി അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മാറ്റാര്‍ക്കും ഉണ്ടാകില്ല; വി.ഡി സതീശന്‍

ലോക കേരളസഭയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് ടൂര്‍ പോകുന്നത് എന്തും ചെയ്യാമെന്ന ധിക്കാരം

Published

on

കേരളം ഏറ്റവും കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.പഞ്ചായത്തുകളുടെ തനത് ഫണ്ട് പോലും സര്‍ക്കാര്‍ കവര്‍ന്നെടുത്തു. 200 കോടിരൂപയാണ് നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സമൂഹിക പെന്‍ഷനുകളോ അത് വിതരണം ചെയ്യുന്നവര്‍ക്കുള്ള തുകയോ നല്‍കുന്നില്ല. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയും മുടങ്ങി. കെ.എസ്.ആര്‍.ടി.സിയെ പൂര്‍ണമായും ഉപേക്ഷിച്ചു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പ് കുത്തുന്നത്. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 125 കോടി രൂപ അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ല അദ്ദേഹം തുറന്നടിച്ചു.

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോഴും കനത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പൊലീസ് വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ പോലും പണമില്ല. ഇതിനിടയിലാണ് വാര്‍ഷികാഘോഷത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പി.ആര്‍ കാമ്പയിന്‍ നടത്താന്‍ 125 കോടി രൂപ അനുവദിച്ചത്. ഇതൊന്നും പോരാഞ്ഞിട്ടാണ് ലോക കേരളസഭയുടെ പേരില്‍ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ ഒന്ന് മുതല്‍ 5000 കോടിയടെ നികുതി ഭാരമാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രമാത്രം ജപ്തി നോട്ടീസുകള്‍ പ്രവഹിച്ച കാലഘട്ടമുണ്ടായിട്ടില്ല. എന്നിട്ടും കുടിശിക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെയെങ്കിലും നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാരില്‍ നിന്നും ഒരു പ്രതകരണവും ഉണ്ടായില്ല. ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തചെയ്യപ്പെട്ട കാലഘട്ടമായിട്ടാകും പിണറായിയുടെ ഭരണകാലം ചരിത്രം അടയാളപ്പെടുത്തുക.സര്‍ക്കാര്‍ നടത്തുന്നത് കൊള്ളയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നികുതി ഭീകരതയ്ക്കെതിരായ സമരത്തിലൂടെ യു.ഡി.എഫിന് കഴിഞ്ഞു. ജനങ്ങള്‍ ഏറ്റവുമധികം വെറുക്കുന്നൊരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കനിവ് 2024: ദുബായ് കെഎംസിസിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലേക്കുള്ള ധനസഹായം വിതരണം നടത്തി

Published

on

ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കനിവ് 2024 പദ്ധതിയുടെ ഭാഗമായുള്ള കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണം കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി സലാം മാമ്പ്ര നിർവ്വഹിച്ചു.

മാള ലീഗ് ഹൗസിൽ നടന്ന ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് വാളൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി ഐ നിസാർ സ്വാഗതം പറഞ്ഞു വി കെ സെയ്ത് മുഹമ്മദ്, എം കെ ഇബ്രാഹിം ഹാജി, എ എ അഷറഫ് പുത്തൻ ചിറ,അഷറഫ് മാള, എൻ എസ് ഷൗക്കത്ത്, നസീബ മാരേക്കാട്, റഫീക്ക് കളത്തിൽ, എം എസ് അബ്ദുൾ ഗഫാർ, റാഫി അയ്യാരിൽ, നസീർ നമ്പൂരി മഠം,അലിയാർ കടലായി, അബ്ദുറഹ്മാൻ മാള, അഷ്റഫ് മാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ചടങ്ങിൽ ദുബായ് കെ എം സി സി സെക്രട്ടറി സലാം മാബ്രക്ക് യോഗം ആദരവ് നൽകി.

Continue Reading

kerala

വിജയമുദ്ര എജ്യു എക്‌സല്‍ എക്‌സ്‌പോക്ക് അതിഗംഭീര തുടക്കം

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി

Published

on

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട് ചന്ദ്രിക വിജയമുദ്ര എജു എക്‌സല്‍ എക്‌സ്‌പോയ്ക്ക് തുടക്കം. വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ക്ലാസുകളുടെ വൈവിധ്യം കൊണ്ടും മികവ് പുലര്‍ത്തിയ എജു എക്‌സ്‌പോയില്‍ മൊത്തം 10,000ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അടിമുടി ഉറച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചതായി ചടങ്ങ് ഉല്‍ഘാടനം ചെയ്ത എം.പി പറഞ്ഞു. പരമ്പരാഗത രീതികളും കോഴ്‌സുകളുമാണ് നമ്മുടെ കോളജുകളിലുളളത്. പല കോളജുകളിലും ബിരുദം, ബിരുദാനന്തര സിറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പലതും അടച്ചു പൂട്ടുന്നു.

അതേസമയം ന്യുജന്‍ കോഴ്‌സുകള്‍ക്കായി മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടതോടെ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഒഴുകുന്നു. ഇതേ കുറിച്ച് ഗൗരവമായ ചര്‍ച്ച ഉയര്‍ന്നു വരണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. എഡിറ്റര്‍ കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജോജോ ടോമി, അഡ്വ.നജ്മ തബ്ഷീറ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉന്നത വിജയം നേടിയവര്‍ക്ക് നജീബ് കാന്തപുരം എം.എല്‍.എ മെമെന്റോകള്‍ കൈമാറി. മുസ്‌ലീംഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‌ലിയ, ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ചന്ദ്രിക ഡി.ജി.എം നജീബ് ആലുക്കല്‍, എ.ഒ സല്‍മാന്‍, കോഴിക്കോട് റസി.മാനേജര്‍ മുനീബ് ഹസ്സന്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ നബില്‍ തങ്ങള്‍ സംസാരിച്ചു. കോഴിക്കോട് റസി.എഡിറ്റര്‍ ലുക്മാന്‍ മമ്പാട് നന്ദി പരഞ്ഞു.

എക്‌സ്‌പോ ഇന്നും കോഴിക്കോട്,18ന് മഞ്ചേരി

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ക്ലാസുകളുടെ വൈവിധ്യവും ചന്ദ്രിക എജ്യു എക്‌സ്‌പോയെ വേറിട്ടതാക്കുന്നു. ഇന്നും കോഴിക്കോട് പാളയം ചിന്താ വളപ്പിലെ മെജസ്റ്റിക് ഹാളില്‍ നടക്കുന്ന എക്‌സ്‌പോ രാവിലെ 10ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. 18ന് മഞ്ചേരിയിലും 20ന് തിരൂരിലും 22ന് കണ്ണൂരിലും 25ന് വയനാട്ടിലും 27ന് പട്ടാമ്പിയിലും 30ന് കൊല്ലത്തും ജൂണ്‍ 1ന് ആലുവയിലുമായി നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ ഇതുവരെ പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

Trending