തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം.

ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് . 23 വീതം പ്രതികകളാണ് ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച ഇടുക്കി മണ്ഡ!ലത്തില്‍ ഒന്‍പത് പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഏപ്രില്‍ 23-നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്.