Connect with us

kerala

ഇല്ലാത്ത ബൈക്കിന്റെ ഉടമയാക്കി എ.ഐ ക്യാമറ; യുവാവിന് നോട്ടീസിന്റെ പെരുമഴ

ത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.

Published

on

കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവാവിന് അടൂരില്‍നിന്ന് എ.ഐ. ക്യാമറ വഴി ഒരു പെറ്റിക്കേസ് നോട്ടീസ് വീട്ടിലെത്തി. പിന്നീട് പെറ്റിക്കേസുകളുടെ എണ്ണം കൂടിയപ്പോള്‍ അന്വേഷിച്ച യുവാവ് അന്തംവിട്ടു. താന്‍ അറിയാതെ തന്റെ ഉടമസ്ഥതയില്‍ ഒരു ബൈക്ക്. ഒടുവില്‍ അടൂര്‍ പൊലീസ് ആ ബൈക്ക് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്. പത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.

ഓഗസ്റ്റ് 10നാണ് ആദ്യമായി ആസിഫിന് പെറ്റിക്കേസ് നോട്ടീസ് കിട്ടിയത്. കെ.എല്‍. 03 ടി. 1397 ബൈക്കില്‍ 2 പേര്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രമുള്‍പ്പെടെയാണ് ലഭിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്തതിന് പിഴ ഒടുക്കണമെന്നതായിരുന്നു ഉള്ളടക്കം. 5 പെറ്റിക്കേസുകള്‍കൂടിവന്നു. ആസിഫ് പത്തനംതിട്ട ആര്‍.ടി.ഒ.യെ സമീപിച്ചു. 2010ല്‍ പത്തനംതിട്ട ആര്‍.ടി.ഒയില്‍ ആസിഫിന്റെ പേരില്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

താന്‍ ഇങ്ങനെയൊന്ന് വാങ്ങിയിട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ആസിഫ് അന്ന് എന്‍ജിനിയറിങ്ങിന് പഠിക്കുകയുമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും പത്തനംതിട്ട ആര്‍.ടി.ഒയിലും പരാതി നല്‍കി. ഇതിനിടെ, അടൂര്‍ ഭാഗത്ത് ഈ നമ്പരിലുള്ള ബൈക്ക് ഉണ്ടെന്ന് ആസിഫിന് വിവരം കിട്ടി. ഇക്കാര്യം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. അദ്ദേഹം വിവരം അടൂര്‍ സി.ഐ. ശ്രീകുമാറിന് കൈമാറുകയായിരുന്നു.

ഇക്കാര്യങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ് നിലവില്‍ വാഹനം ഉപയോഗിക്കുന്നവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ആറു വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ പക്കല്‍നിന്ന് 7000 രൂപയ്ക്ക് വാങ്ങിയതാണ് ബൈക്ക്. സുഹൃത്ത് വാങ്ങിയതും മറ്റൊരാളില്‍നിന്നാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. പലതവണ കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരിക്കല്‍പോലും മാറ്റിയിട്ടുമില്ല. പ്രതിയെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളവര്‍മയില്‍ റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്; പ്രിന്‍സിപ്പലിന്‍റെ ചേംബറില്‍ നടക്കും

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്.

Published

on

കേരള വര്‍മ്മ കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ ഒന്‍പതിന് റീകൗണ്ടിംഗ് ആരംഭിക്കും. പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്. കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീകുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.

റീകൗണ്ടിംഗ് സുതാര്യമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയിക്കുമെന്നും ശ്രീകുട്ടന്‍ പ്രതികരിച്ചിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ.എസ്.യു ആക്ഷേപം. ഒരു വോട്ടിന് എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില്‍ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം.

തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്.എഫ്.ഐ വാദം. 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ ജയിച്ചതായും എസ്.എഫ്.ഐ അവകാശപ്പെട്ടു.

പിന്നീട് അനിരുദ്ധിനെ ചെയര്‍മാനായി കോളേജ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെ.എസ്.യു വിജയിക്കുന്നത്.

 

Continue Reading

kerala

മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്? പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല; വി ഡി സതീശൻ

കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Published

on

കരുതൽ തടങ്കലിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിനെയും അദ്ദേഹം വിമർശിച്ചു.

കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്. പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്. പൊലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.

 

Continue Reading

kerala

സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

പവന് 46480 രൂപയായി ഉയർന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

Continue Reading

Trending