Connect with us

More

ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയെ ചെറുക്കാന്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ചെയ്തത്…

Published

on

ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുകയാണ്. രാജ്യസുരക്ഷയുടെ പേരില്‍ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ നിന്ന് വിലക്കുകയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ചെയ്തത്. എന്നാല്‍ ഇത് രാജ്യരക്ഷക്കു വേണ്ടിയല്ലെന്നും മുസ്‌ലിം വിരോധം മാത്രമാണെന്നും അമേരിക്കന്‍ പൗരന്മാര്‍ തന്നെ പറയുന്നു. അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വിമാനത്താവളങ്ങളില്‍ വര്‍ണ – വര്‍ഗ – മത ഭേദമന്യേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, തന്റെ വലതുപക്ഷ അജണ്ട നടപ്പാക്കുക ട്രംപിന് എളുപ്പമാവില്ല എന്ന് സൂചിപ്പിക്കുന്നതാണ്.

ട്രംപിന്റെ മുസ്ലിം വിരുദ്ധ നിയമത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. അതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ മുറയായിരുന്നു ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരുടേത്. ഇന്നലെ ഒരു മണിക്കൂര്‍ നേരത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു കൊണ്ടാണ് ‘ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ്’ മുസ്ലിം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. തിരക്കുള്ള വൈകുന്നേരം ആറു മുതല്‍ ഏഴ് മണി വരെയാണ് ഡ്രൈവര്‍മാര്‍ പണി നിര്‍ത്തി പ്രതിഷേധിച്ചത്. വിമാനത്താവളങ്ങളില്‍ ടാക്‌സികള്‍ ലഭ്യമാവാതിരുന്നതോടെ അധികൃതരും സമരത്തിന്റെ ചൂടറിഞ്ഞു. ഇവര്‍ ഇന്ന് മന്‍ഹാട്ടനിലെ ബാറ്ററി പാര്‍ക്കില്‍ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നുണ്ട്.

അരലക്ഷത്തിലധികം യെല്ലോ ടാക്‌സി ഡ്രൈവര്‍മാരുടെ ലാഭരഹിത മെമ്പര്‍ഷിപ്പ് കൂട്ടായ്മയാണ് ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ്. ഡ്രൈവര്‍മാരുടെ സംഘടന എന്നതിനപ്പുറം രാഷ്ട്രീയ ബോധവും ശക്തമായ നിലപാടുകളും ഇവരുടെ പ്രത്യേകതയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം. മുമ്പ് കറുത്ത വര്‍ഗക്കാര്‍ക്കു നേരെ അക്രമങ്ങളുണ്ടായപ്പോഴും വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ ശക്തമായപ്പോഴും ഇവര്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.

മുസ്ലിം വിരുദ്ധ നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ടാക്‌സി ഡ്രൈവര്‍മാരുടെ സഖ്യം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ശക്തമായിരുന്നു. സെപ്തംബര്‍ 11-നേക്കാള്‍ വലിയ വെറുപ്പിന്റെ അന്തരീക്ഷമാണ് അമേരിക്കയില്‍ ഉള്ളതെന്നും ട്രംപ് പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും പ്രസിഡണ്ടിന്റെ മുസ്ലിം നിരോധനത്തെ അംഗീകരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

‘നമുക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ഒരിക്കല്‍ നമ്മെ സ്വാഗതം ചെയ്ത നാട്ടിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയാണ് നാം ജോലിക്കു പോകുന്േനത്. നാം ഭിന്നിക്കുകയില്ല.’ – ടാക്‌സി വര്‍ക്കേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പലസ്തീനെ പിന്തുണച്ച് റഫയുടെ ചിത്രവുമായി രോഹിത് ശർമയുടെ ഭാര്യ

1.4 ദശലക്ഷത്തിലധികം പലസ്തീനികള്‍ അഭയം തേടുന്ന ഗസയിലെ റഫയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ സൂചിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് ‘ഓള്‍ ഐസ് ഓണ്‍ റാഫ’

Published

on

ഡല്‍ഹി: ഗസ്സയില്‍ താമസിക്കുന്ന പലസ്തീനികളെ പിന്തുണച്ച് ലോകമെമ്പാടുമുള്ള നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക റാഫയില്‍ താമസിക്കുന്നവര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ‘ഓള്‍ ഐസ് ഓണ്‍ റാഫ’ എന്ന ഫോട്ടോയാണ് റിതിക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

1.4 ദശലക്ഷത്തിലധികം പലസ്തീനികള്‍ അഭയം തേടുന്ന ഗസയിലെ റഫയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ സൂചിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് ‘ഓള്‍ ഐസ് ഓണ്‍ റാഫ’. ആഗോള രോഷവും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) പുറപ്പെടുവിച്ച ഉത്തരവും അവഗണിച്ചാണ് ഇസ്രാഈല്‍ നരഹത്യ തുടരുന്നത്.

Continue Reading

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ നടത്തിയത് സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോര്‍ട്ട്; പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചു നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Published

on

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഈ സിനിമയുടെ നിര്‍മാണത്തിനായി ഒരു രൂപ പോലും നിര്‍മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതല്‍മുടക്കിയ പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചുനല്‍കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്‍മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിടുകയായിരുന്നു.

Continue Reading

kerala

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ജൂൺ 5ന് ആദ്യ അലോട്ട്മെൻ്റ്

ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. അപേക്ഷ നൽകിയ സ്കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തിൽ മാറ്റാം. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാർഥികളാണ് ഇത്തവണ ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ.

അതേസമയം മലബാറിലെ ജില്ലകളിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധർണ ഇന്ന് നടത്തി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിലാണ് ധർണ. മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,, കോഴിക്കോട്ട് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കണ്ണൂരിൽ- എൻ. ഷംസുദ്ദീൻ എം.എൽ.എ,, കാസർക്കോട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ ഉദ്ഘാടനം ചെയ്തു.

Continue Reading

Trending