തിരുവനന്തപുരം: കന്നുകാലി കശാപ്പ് സംബന്ധിച്ച് കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കേന്ദ്ര വിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമാണ് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് രാജഗോപാല്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ്. തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഇന്നത്തെ സഭാസമ്മേളനമെന്ന് ആര്‍ക്കും മനസ്സിലാവുന്നതാണ്. കാലിച്ചന്തകളില്‍ കന്നുകാലികളുടെ കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.