• പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായി കരാര്‍

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്‌നി മിഷേല്‍ ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും എഴുതുന്നത്.

636197246079561365-afp-afp-jm638
പുസ്തകത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 60 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഡ്രീംസ് ഫ്രം മൈ ഫാദര്‍, ദ ആഡാസിറ്റി ഓഫ് ഹോപ്പ് എന്നീ പേരുകളില്‍ രണ്ട് പുസ്തകങ്ങള്‍ ഒബാമ എഴുതിയിട്ടുണ്ട്. ഇവ രണ്ടും വായനാലോകത്തെ ബെസ്റ്റ് സെല്ലറുകളാണ്. അമേരിക്കന്‍ ഗ്രോണ്‍ എന്ന പേരില്‍ മറ്റൊരു പുസ്തകവും ഒബാമ എഴുതിയിട്ടുണ്ട്. ഒബാമയുടെയും മിഷേലിന്റെയും പുതിയ പുസ്തകങ്ങളെ പ്രസിദ്ധീകരണ ലോകത്തെ അത്ഭുതങ്ങളാക്കി മാറ്റിയെടുക്കുമെന്ന് പെന്‍ഗ്വിന്‍ റൗന്‍ഡം അധികൃതര്‍ അറിയിച്ചു.