india
മാരക രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ ഇറക്കുമതി തീരുവ ഒഴുവാക്കി, അഡ്വ. ഹാരിസ് ബീരാന്‍ എം.പിയുടെ നിര്‍ദേശം പരിഗണിച്ച് കേന്ദ്ര ബജറ്റ്
രാജ്യസഭയിൽ അന്നു തന്നെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഹാരിസ് ബീരാന്റെ പേര് പരാമർശിച്ച് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതായും പരിഗണിക്കുന്നതായും പറഞ്ഞു.

ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കുള്ള മരുന്നിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ആവശ്യത്തിന് ഈവർഷത്തെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അംഗീകാരം നൽകി. വിദേശ കമ്പനിയായ അസ്ട്രാസിനിക്ക ഉത്പാതിപ്പിക്കുന്ന ട്രാസ്റ്റുസുമബ് ഡെറുക്‌സിറ്റിക്കൻ, ദുർവലുമബ്, ഒസിമെർട്ടിനിബ് എന്നീ മൂന്ന് ക്യാൻസർ മരുന്നുകളുടെ ഇറക്കുമതി തീരുവ എടുത്തുകളയണമെന്നും മാരക സ്വഭാവമുള്ള ക്യാൻസർ രോഗ മരുന്നുകൾ രാജ്യത്ത് സ്വയം ഉദ്പാദിപ്പിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും കഴിഞ്ഞ ഇടക്കാല ബജറ്റ് സമ്മേളനത്തിൽ പ്രധാന ആവശ്യമായി ഉന്നയിച്ചിരിന്നു.
രാജ്യസഭയിൽ അന്നു തന്നെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഹാരിസ് ബീരാന്റെ പേര് പരാമർശിച്ച് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതായും പരിഗണിക്കുന്നതായും പറഞ്ഞു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബജറ്റിൽ നിർദേശങ്ങൾ കണക്കിലെടുത്ത് മരുന്നുകളുടെ ഇറക്കുമതി തീരുവ എടുത്തു കളയുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സാധാരണ രോഗികകൾക്ക് ചെറുതല്ലാത്ത ആശ്വാസമായിരിക്കും ഇതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.
india
തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
india
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ നാലാമത്തെ അറസ്റ്റ്

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.
സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
india2 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala2 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala1 day ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി