അബ്ദുല്‍ ഹാദി ഹാഷിം

പതിനൊന്ന് ദശലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകള്‍താമസിക്കുന്ന പ്രദേശമാണ് ചൈനയുടെ വടക്ക ്പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്. ഉയ്ഗറുകള്‍ ചൈനീസ് പൗരന്മാരാണെങ്കിലുംഭൂരിഭാഗം വരുന്ന ഹാന്‍ചൈനീസ് വിഭാഗത്തില്‍നിന്നും വ്യത്യസ്തരാണ്. സിന്‍ജിയാങ്‌സ്വയംഭരണ പ്രവിശ്യയാണെങ്കില്‍പോലും, അത് ഒരിക്കലും നടപ്പിലായില്ല. അതുകൊണ്ട് തന്നെ ഒരുതരി സ്വാതന്ത്ര്യം പോലും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചില്ല. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പതുക്കെ ഹാന്‍ചൈനീസ് വിഭാഗത്തെ സിന്‍ജിയാങിലേക്കു പുനഃസ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ സിന്‍ജിയാങ്ങില്‍ 90 ശതമാനം വംശീയ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 45 ശതമാനമായി കുറഞ്ഞു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറായ ജെയിംസ് മില്‍വാര്‍ഡ് പറയുന്നത് ഇത് കൊളോണിയലിസത്തിന്റെ രീതിയിലുള്ള കടന്നുകയറ്റം എന്നാണ്. ചൈനയുടെമറ്റ് പ്രദേശങ്ങളായി സംയോജിപ്പിക്കാനുള്ള ഒരു തന്ത്രം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെവിവരിക്കുന്നത് കൊളോണിയലിസം എന്നല്ല മറിച്ചു വികസനമാണെന്നാണ്.

സിന്‍ജിയാങ്ങില്‍ ഹാന്‍ചൈനീസ് വിഭാഗംപതുക്കെ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ സമ്മര്‍ദ്ദത്തിലായി. വികസനം കൊണ്ടുണ്ടായ സാമ്പത്തിക നേട്ടങ്ങളെല്ലാം ഹാന്‍ വിഭാഗത്തിനായിരുന്നു. ഹാന്‍ ചൈനീസ് മാനദണ്ഡത്തിലേക്കുള്ള സ്വാംശീകരണമായിരുന്നു ചൈന സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്. 1990കളില്‍ ഇസ്‌ലാംമതംആചരിക്കുന്നതില്‍ നിന്നും ഉയ്ഗറുകളെ അധികാരികള്‍ പരിമിതപ്പെടുത്താന്‍ തുടങ്ങി. റമദാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നത് നിരോധിച്ചു. പള്ളിയില്‍ പോകുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തി.

സിന്‍ജിയാങ് പ്രവിശ്യയെ പി.ആര്‍.സിയില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ രൂപീകരിച്ച രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനമാണ് ഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റ് അഥവാ ഉയ്ഗൂര്‍ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റ്. പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യംസിന്‍ജിയാങിനെ ഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ എന്നപേരില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ജന്മനാടായി വേര്‍തിരിക്കുക എന്നായിരുന്നു. എന്നാല്‍ ചൈന സര്‍ക്കാര്‍ ഈ നീക്കത്തെ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വിഭാഗത്തില്‍പെടുത്തി അവരെ ദുര്‍ബലപ്പെടുത്തി. 2004 ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്നയോഗത്തിലാണ് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. നാടുകടത്തപ്പെട്ട ഉയ്ഗൂര്‍വംശക്കാരെ ഒരുകുടക്കീഴിനുള്ളില്‍ കൊണ്ടുവന്ന്, ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുക എന്ന താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രസ്ഥാനമായാണ് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് രൂപപ്പെട്ടത്. അഹിംസാത്മകമായും സമാധാനപരമായുംഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ എന്ന അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രഥമലക്ഷ്യം.

ഒടുവില്‍ വംശീയവും സാമ്പത്തികവുമായപിരിമുറുക്കങ്ങള്‍ വളര്‍ന്നു കലാപത്തില്‍ എത്തിച്ചേര്‍ന്നു. 200ലധികം മരണങ്ങളാണ് 2009ലെ കലാപത്തില്‍ ഉണ്ടായത്. കലാപത്തിന്റെതുടക്കം ഹാന്‍ വിഭാഗവും ഉയിഗുര്‍ വിഭാഗവുംഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍നിന്നാണ്. അക്രമങ്ങളെ മുതലെടുത്തുകൊണ്ട്‌ചൈന പീപ്പിള്‍സ് വാര്‍ ഓണ്‍ ടെറര്‍ പ്രഖ്യാപിച്ചു. 11 സെപ്തംബര്‍ 2001ലെ വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണത്തിന്‌ശേഷം അമേരിക്ക ആരംഭിച്ച സൈനിക ക്യാമ്പയിനാണ് ഗ്ലോബല്‍വാര്‍ ഓണ്‍ ടെററിസം അഥവാ വാര്‍ ഓണ്‍ ടെറര്‍. അങ്ങനെ ചൈന ഉയിഗുരുകളെ തീവ്രമായനിരീക്ഷണത്തിന് വിധേയമാക്കി. ഒടുവില്‍ 2017ല്‍ മുസ്‌ലിംകളെ അറസ്റ്റ്‌ചെയ്തു ജയിലറകളിലും ക്യാമ്പുകളിലും പൂട്ടി.
തടവിലാക്കല്‍, പീഡനം, സാംസ്‌കാരിക ഉന്മൂലനം എന്നിവയിലേക്ക് ചൈന ഉയിഗുറുകളെ ഇരകളാക്കുകയാണ് ചെയ്യുന്നതെന്ന് 2016 അവസാനത്തില്‍ പത്രപ്രവര്‍ത്തകരുടെ സംഘം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ജിയാങ്ങില്‍ ഉയ്ഗൂര്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. എന്നാല്‍ 2017 മുതലാണ് ആഗോള ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടായത്. കൂട്ടനിരീക്ഷണം, നിര്‍ബന്ധിതതൊഴില്‍, പീഡനം, കൊലപാതകം എന്നിവയെല്ലാം അന്വേഷണാത്മക പത്രപ്രവര്‍ത്തകരും ഗവേഷകരും അഭയാര്‍ഥികളും പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്‌ലിംകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ളക്രൂരകൃത്യങ്ങളാണ് നടപ്പിലാക്കുന്നത്. പള്ളികള്‍ തകര്‍ത്തും ഖുര്‍ആനുകള്‍ കത്തിച്ചും ഹലാല്‍ ഭക്ഷണങ്ങള്‍ നിഷേധിച്ചും പരിശുദ്ധ റമസാന്‍ മാസത്തില്‍ നോമ്പ് വിലക്കിയും മുസ്‌ലിം വിരുദ്ധ കമ്യൂണിസ്റ്റ് ഏകാധിപത്യം ഉയ്ഗൂര്‍ മുസ്‌ലിം ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇസ്‌ലാം മതം ഉപേക്ഷിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സ്വീകരിക്കാനും അവരെ നിര്‍ബന്ധിതരാക്കി. ഇടുങ്ങിയ മുറികളില്‍ പത്തിലധികം പേരെ അടച്ചിട്ട് നമസ്‌കാരവും മറ്റു മതപരമായ കാര്യങ്ങളും സംസാരവും നിഷേധിച്ചു, പ്ലാസ്റ്റിക് സ്റ്റൂളുകളില്‍ മണിക്കൂറുകളോളം അനങ്ങാതെ ഒരേ ഇരുപ്പില്‍ അവര്‍ രാത്രികള്‍ ചിലവഴിക്കുന്നു.

ഇതില്‍ അണുവ്യത്യാസം സംഭവിച്ചാല്‍, ഇരുപത്തിനാല് മണിക്കൂറോളം ശീതീകരിച്ച മുറിയില്‍ ഏകാന്ത തടവിനു വിധേയമാക്കും. അങ്ങേയറ്റം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മതിയായ ശുചിത്വമില്ലാതെ അടച്ചിട്ട മുറികളില്‍ തിങ്ങിയാണ് അവര്‍ ജീവിക്കുന്നത്. പലതവണ അന്താരാഷ്ട്ര ഉയ്ഗൂര്‍ മുസ്‌ലിം കമ്യൂണിറ്റി കൊറോണ വൈറസ് പടര്‍ച്ചയില്‍നിന്ന് അവരെ രക്ഷിക്കാന്‍ വൈദ്യസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു വേള്‍ഡ ്‌ഹെല്‍ത്ത് ഓര്‍ഗനൈസേഷനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. സാമ്പത്തിക തളര്‍ച്ചയും തൊഴിലാളിക്ഷാമവും നികത്താന്‍വേണ്ടി നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിച്ചുകൊണ്ട് സാമൂഹിക അകലം ഇല്ലാതെ ഉപയോഗശൂന്യമായ വസ്തുക്കളെപോലെ അവരെ മരണത്തിനു വിട്ട്‌കൊടുക്കുകയാണ് ചെയ്യുന്നത്.

ഭൂരിഭാഗം രാജ്യങ്ങളും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ എതിര്‍ക്കാന്‍ തയ്യാറല്ല. ഏഷ്യ, ആഫ്രിക്കയൂറോപ്പ് പോലെയുള്ള സ്ഥലങ്ങളില്‍ തുറമുഖം റെയില്‍വേ എയര്‍പോര്‍ട്ട് പദ്ധതികള്‍ നടപ്പിലാക്കുന്നത് ചൈനയാണ്. മറ്റൊരു ഘടകമാണ് സാങ്കേതിക വിദ്യ. സ്മാര്‍ട്‌ഫോണുകളിലും സെക്യൂരിറ്റി ക്യാമറകളിലുമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും സ്വഭാവവും സ്ഥാനവും അവരുടെ സമ്മതമില്ലാതെ നിരീക്ഷിക്കാനുള്ള സംവിധാനംചൈന സര്‍ക്കാരിന്റെ കൈവശമുണ്ട്. ചൈനയുടെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ സോഫിറിച്ചാര്‍ഡ്‌സണ്‍ പറയുന്നത് ഭൂരിഭാഗം മുസ്‌ലിംകളുടെയും ഫേഷ്യല്‍ റെക്കഗ്‌നിഷനും, ബയോമെട്രിക് ഡാറ്റയും സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഓരോ വ്യക്തികളുടെയും സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി, ചൈനീസ് പൊലീസ് ഉപയോഗിച്ചിരുന്ന ആപ്പുകളെ റിവേഴ്‌സ് എഞ്ചിനീയറിംഗ് നടത്തി രൂപീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം സിന്‍ജിയാങ്ങില്‍ ഒരുതരത്തിലുള്ളപ്രശ്‌നങ്ങളും ഇല്ല എന്ന് പറയാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി. 2017 മുതല്‍ ബില്ലിയന്‍സിന്റെ നിക്ഷേപമാണ് ചൈനീസ് സര്‍ക്കാര്‍സിന്‍ജിയാങ്ങിലെ സുരക്ഷക്കുവേണ്ടി മുടക്കിയത്. ഇതിനോടകം ഏകദേശം 60ല്‍ അധികംരാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഈ ആധുനികനിരീക്ഷണ സാങ്കേതികവിദ്യ വാങ്ങിയിട്ടുണ്ട്, എല്ലാം പല രാജ്യങ്ങളിലും ഉപയോഗത്തിലുമാണ്.

ചൈനയുടെ നയതന്ത്ര സാമ്പത്തിക സമ്മര്‍ദ്ദങ്ങളോടുള്ള വര്‍ധിച്ചുവരുന്ന പ്രതിരോധവും, സാങ്കേതികശക്തിയും സ്വാധീനവും സിന്‍ജിയാങ്ങില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌സംഭവിക്കുന്നതെന്നതിനെകുറിച്ചുള്ള വിവരങ്ങളുടെ അഭാവവും ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയുള്ള അപകടങ്ങളുമൊക്കെ സത്യത്തില്‍ മറ്റു രാജ്യങ്ങളെ ശബ്ദിക്കുന്നതില്‍നിന്ന്പിന്‍വലിച്ചെങ്കിലും ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ വിജയം കണ്ടെത്തി. മലേഷ്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിനൈസ്സന്‍സ ്ഫ്രണ്ട്ഡിറക്ടറായ അഹ്മദ്ഫാറൂഖ് മൂസയുടെ നേതൃത്വത്തില്‍ ചൈനീസ് കള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളും പരിപാടികളും നടത്തിമലേഷ്യന്‍ സര്‍ക്കാരിനെ ചൈനക്കെതിരെനില്‍ക്കാന്‍ പ്രേരിപ്പിച്ചു. 2019 ല്‍ അഭയാര്‍ത്ഥികളെ ചൈനയിലേക്ക് നാടുകടത്താന്‍ ചൈനീസ്ഗവണ്മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മലേഷ്യന്‍ ഗവണ്മെന്റ് അത് നിഷേധിച്ചു. അവരെ നാടു കടത്തേണ്ട ആവശ്യമില്ല കാരണം ഞങ്ങള്‍ അത്‌ചെയ്താല്‍ അവരെ തൂക്കുകയറിനു വിട്ടുകൊടുക്കുന്നതിനു തുല്യമാണെന്നും മലേഷ്യ അറിയിച്ചു.

ഇന്തോനേഷ്യയിലെ സാമൂഹിക സംരംഭകനും ലാഭരഹിത ഫൗണ്ടേഷന്റെ സ്ഥാപകനുമായ അസം എംഇസ്സുല്‍ഹഖ്, 2018ല്‍ വളരെ ധീരമായ മുന്നേറ്റം നടത്തി സിന്‍ജിയാങ്ങിലെ ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു കണ്ടതെല്ലാം രേഖപ്പെടുത്തി. തിരിച്ചു സ്വന്തം നാട്ടിലെത്തി ചൈനയില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച്് നാട്ടുകാരെ ബോധവാന്മാരാക്കി. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധേയനായി. പിന്നീട് മുഖ്യധാരാ രാഷ്ട്രീയ നേതാക്കന്മാരെ ചൈനക്കെതിരായ നിലപാടുകള്‍ സ്വീകരിക്കാന്‍ അണിനിരത്തി.
അമ്പതിനായിരത്തില്‍പരം ഉയ്ഗൂര്‍ കുടിയേറ്റക്കാരുള്ള രാജ്യമാണ് തുര്‍ക്കി. മെഷിനറികമ്പനി ഉടമയായ കാദിര്‍ അകിന്‍കി, ചൈനീസ്ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വേണ്ടി നൂറിലധികം ചെറുകിട വ്യവസായികളുമായി കരാറില്‍ എത്തിച്ചേര്‍ന്നത് വലിയൊരു മുന്നേറ്റം തന്നെ ആയിരുന്നു. ഉയിഗൂര്‍ മുസ്‌ലിംകളോട് തുര്‍ക്കിയുടെ ഐക്യദാര്‍ഢ്യം കൂടിയാണിത്.

ഉയ്ഗൂര്‍ വിഷയത്തില്‍ അമേരിക്ക കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കിലും 2019 ഡിസംബറില്‍ അമേരിക്കയിലെ ഹൗസ്ഓഫ് റെപ്രസെന്ററ്റീവ്‌സ് ഉയ്ഗൂര്‍ മനുഷ്യാവകാശ പോളിസി ആക്ട് ഒന്നിനെതിരെ 407 വോട്ടുകള്‍ക്ക് പാസ്സാക്കി. എന്നാല്‍ ബില്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സെനറ്റ് അംഗീകരിച്ചതിന്‌ശേഷംമാത്രമേ പ്രസിഡന്റ് ട്രംപിന് വിടുകയുള്ളു. എന്നാല്‍ ഇന്നേവരെ ബില്‍ പാസ്സാക്കുമോ ഇല്ലയോ എന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടില്ല.