വേങ്ങര: സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. ജി.എസ്.ടി, പെട്രോളിയം വിലവര്‍ദ്ധനവ് എന്നിവക്കെതിരായാണ് ഹര്‍ത്താല്‍ നടത്തുന്നത് ചെന്നിത്തല പറഞ്ഞു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ജി.എസ്.ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വേങ്ങര: സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. ജി.എസ്.ടി, പെട്രോളിയം വിലവര്‍ദ്ധനവ്…

Categories: Culture, More, Views
Tags: RAMESH CHENNITHALA, udf harthal
Related Articles
Be the first to write a comment.