കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വാക്‌സിന്‍ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയുള്ളതാണ് നിലവിലെ വകഭേദമായ ഒമിക്രോണ്‍ എന്നും ഇതിനു ഗുരുതര ലോക ലക്ഷണങ്ങള്‍ കുറവാണ് എന്നും ലഭ്യമായ അറിവുകള്‍ വെച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

വ്യാപന ശേഷിയുടെ കാര്യത്തില്‍ ഡെല്‍റ്റയെക്കാള്‍ വേഗതയിലാണ് ഒമിക്രോണ്‍ സഞ്ചരിക്കുന്നത്. ഇത് വാക്‌സിന്‍് ഫലപ്രാപ്തി കുറച്ചതായും ലോകാരോഗ്യസംഘടനയുടെ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദമായ ഒമിക്രോണ്‍ അവിടെ വ്യാപകമായി പടരുന്നുണ്ട്.
ഒമിക്രോണ്‍ വകഭേദത്തിന് രോഗലക്ഷണങ്ങള്‍ കുറവാണ്. വ്യാപന ശേഷി കൂടുതലാണെങ്കിലും ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതര ലോക ലക്ഷണങ്ങള്‍ ഇല്ല എന്നത് ചെറിയ ഒരു ആശ്വാസം നല്‍കുന്ന കാര്യമായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നു.

ഡിസംബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം 63 ഓളം രാജ്യങ്ങളില്‍ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.