ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നോട്ട് അസാധുവാക്കിയത് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ ഇടപാടുകളിലുമായി 23 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2016 നവംബറില്‍ 2.24 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ഉണ്ടായിരുന്നത് 2017 മെയ് ആയപ്പോള്‍ 2.75 കോടിയായി മാറി. യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 2016 നവംബറിനും 2017 മെയ്ക്കും ഇടയില്‍ ദിവസവും പത്തു ലക്ഷത്തിന്റെ ഇടപാടുകള്‍ യുപിഐ വഴി നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഈ കാലഘട്ടത്തില്‍ അടിയന്തിര പേയ്മന്റ് സര്‍വീസ് (ഐ.എം.പി.എസ്) സിസ്റ്റം വഴിയുള്ള ഇടപാടുകള്‍ ഇരട്ടിയായി വര്‍ധിച്ചു. എന്നാല്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകളില്‍ ഏഴ് ശതമാനം വര്‍ധവ് മാത്രമെ സൃഷ്ടിക്കാനായിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം നവംബറില്‍ 68 ലക്ഷമാണ് പ്ലാസ്റ്റിക് കാര്‍ഡ് വഴിയുള്ള ഇടപാടെങ്കില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ 73 ലക്ഷമായി മാത്രമെ വര്‍ധിച്ചിട്ടുള്ളൂ. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് ഉയര്‍ന്നമൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണം തടയുന്നതോടൊപ്പം ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുന്നതിനും വേണ്ടിയായിരുന്നു ഇതെന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം.
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍…

Categories: Culture, More, Views
Tags: 500&1000 rs, 500&2000 note, bjp modi 500&1000, currency crisis, note issue
Related Articles
Be the first to write a comment.