Connect with us

india

വഖഫ് ഭേദഗതി ബില്ലിൽ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം

ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.

Published

on

വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം. ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.

സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ ജെപിസി യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.

കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സമിതി തള്ളിയിരുന്നു. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ക്കുകയായിരുന്നു.

വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിംകളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.

ബിൽ പാസാക്കിയത് ഏകപക്ഷീയമായ നടപടിലൂടെയാണെന്ന് ഡിഎംകെ അംഗം എ രാജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അസാധാരണ നടപടിയാണ് ജെപിസി യോഗത്തിൽ ഉണ്ടായതെന്നും ഏകപക്ഷീയമായി ചെയർമാൻ തീരുമാനങ്ങൾ എടുത്തുവെന്നും എ രാജ പറഞ്ഞു.

ജെപിസിയുടെ തീരുമാനം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും ബില്ല് പാസാക്കിയാൽ നിയമപരമായി നേരിടുംമെന്നും രാജ സൂചന നൽകിയിരുന്നു. യോഗത്തില്‍ ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും പറഞ്ഞിരുന്നു.

നേരത്തെ നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം; 275 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂണ്‍ 12ന് നടന്ന വിമാനാപകടത്തില്‍ ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്‌ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Continue Reading

india

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: ഡോ. ഷംഷീര്‍ വയലില്‍ 6 കോടി രൂപയുടെ സഹായം കൈമാറി

അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക്
ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണിത്.
കാലതാമസമില്ലാതെ അതിവേഗം സഹായമെത്തിച്ച വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെട്ടു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.

‘കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഞങ്ങളുടെ പ്രതീക്ഷയുമായിരുന്നു രാകേഷ് ദിയോറയെന്ന് സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന രാകേഷിന് പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. നാല് സഹോദരിമാരാണ്. അച്ഛന്‍ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സഹായം ഞങ്ങള്‍ക്ക് വളരെ വലുതാണ്. അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.

അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും ഡോ.ഷംസീറിന്റെ സഹായം നല്‍കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്‍കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചവര്‍ക്കാണ് സഹായധനം നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന്‍ തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

‘ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്,’ കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്‍കി.

ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യദാര്‍ഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബി.ജെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 12നാണ് അപകടം നടന്നത്. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ
സഹായം എ്ത്തിക്കുകയും ചെയ്തു.
ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കോളേജ് അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനെയാണ് സഹായം നല്‍കാനായി ഡോ. ഷംഷീറിന്റെ നിര്‍ദ്ദേശപ്രകാരം വിപിഎസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.

ഫോട്ടോ: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള ഡോ. ഷംഷീറിന്റെ സഹായം കൈമാറിയശേഷം നടന്ന പ്രത്യേക പ്രാര്‍ത്ഥന

Continue Reading

Trending