ദുബൈ: കോവിഡ് മഹാമാരി മൂലം താല്‍ക്കാലികമായി അടച്ചിട്ട പള്ളികള്‍ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനായി ഡിസംബര്‍ നാലു മുതല്‍ വീണ്ടും തുറക്കും. രാജ്യത്തെ 766 മസ്ജിദുകളാണ് വീണ്ടും തുറക്കുന്നത് എന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെ്ന്റ് (ഐഎസിഎഡി) അറിയിച്ചു.

പള്ളികളില്‍ വിശ്വാസികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദേശീയ ദുരന്തര നിവാരണ മാനേജ്‌മെന്റ് പുറത്തിറക്കിയിട്ടുണ്ട്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെയാണ് പള്ളികള്‍ വീണ്ടും തുറക്കുക. മാസ്‌കും സാമൂഹിക അകലവും വൃത്തിയും പ്രധാനമാണ്- ഐഎസിഎഡി ഡയറക്ടര്‍ ജനറല്‍ ഡോ ഹമദ് അല്‍ ശൈഖ് അഹ്മമദ് അല്‍ ശൈബാനി പറഞ്ഞു.

മുപ്പത് ശതമാനം ശേഷിയോടെയാണ് പള്ളികള്‍ തുറക്കുന്നത്. ജുമുഅ പത്തു മിനിറ്റില്‍ കൂടാന്‍ പാടില്ല. വീട്ടില്‍ നിന്ന് അംഗശുദ്ധി ചെയ്തു വരണമെന്ന നിര്‍ദേശവുമുണ്ട്.