ജയ്പൂര്‍: രാജസ്ഥാനിലെ യുവാവിന്റെ മരണം ‘പദ്മാവതി’ സിനിമയുടെ പേരിലല്ലെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം നാഹര്‍ഗഡ് കോട്ടയ്ക്കുസമീപം കെട്ടിത്തൂക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ നഹര്‍ഗര്‍ഗ് കോട്ടയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പതുകാരനായി ചേതന്‍ സൈനിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപം പദ്മാവതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും കാണപ്പെട്ടിരുന്നു.

അതേസമയം യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരനും രംഗത്തെത്തി.

എന്റെ സഹോദരന് ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്നും അത് കൊലപാതമാണെന്നും സഹോദരന്‍ രമന്‍ രത്തന്‍ സൈനി ആരോപിച്ചു. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ആവശ്യപ്പെടുമെനനും രമന്‍ വ്യക്തമാക്കി.

രാജസ്ഥാനിലെ നഹര്‍ഗര്‍ഗ് കോട്ടയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം പാറക്കെട്ടുകളില്‍ പദ്മാവതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും കാണപ്പെട്ടിരുന്നു. പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളൂവെന്നുമാണ് പാറകളില്‍ എഴുതിവെച്ചിട്ടുള്ളത്്. പദ്മാവതിയില്‍ പ്രതിഷേധിച്ചാണ് മരണമെന്നായിരുന്നു പ്രാദമിക നിഗമനം.

എന്നാല്‍ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തുടക്കത്തിലെ പോലീസ് സംശയിച്ചിരുന്നു. മരണം ആത്മഹത്യയാകാമെന്ന് സിനിമക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിംങ് മക്രാനും പറഞ്ഞു. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നാണ് കര്‍ണിസേനയുടെ ആരോപണം.

അതേസമയം പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ്ലീലാബെന്‍സാലിക്കും രണ്‍വീര്‍ സിങിനും ദീപികപദുക്കോണിനും നേരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. 190കോടി രൂപ ചെലവിലുള്ള പദ്മാവതി സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം ചെയ്യുന്നത്.