ഇസ്‌ലാമാബാദ്: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂതല-ഭൂതല അബാബീല്‍ മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചു. 2,200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ നിരവധി നഗരങ്ങള്‍ മിസൈലിന്റെ പരിധിയില്‍ വരും. നിരവധി പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മള്‍ട്ടിപ്പ്ള്‍ ഇന്‍ഡിപെന്റന്റ് റീ എന്‍ട്രി വെഹിക്കിള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചുവെന്നതാണ് അബാബീലിന്റെ പ്രത്യേകത.

റഡാറുകളെ പരാജയപ്പെടുത്തി ഒന്നിലേറെ ലക്ഷ്യങ്ങളില്‍ കൃത്യതയോടെ ആക്രമണം നടത്താന്‍ മിസൈലിന് സാധിക്കും. ഏതാനും ആഴ്ച മുമ്പ് അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാബര്‍ 3 ക്രൂയിസ് മിസൈലും പാകിസ്താന്‍ പരീക്ഷിച്ചിരുന്നു. 450 കിലോമീറ്ററാണ് ബാബര്‍ 3 മിസൈലിന്റെ ദൂരപരിധി.