Connect with us

News

ഇസ്രാഈല്‍ കൈമാറിയ ഫലസ്തീനികളെ മോചിപ്പിച്ചത് ഭീഷണി ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിയിച്ച്

രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്‍ നിര്‍ബന്ധപൂര്‍വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്‍ ഓഫ് ഡേവിഡും അറബിയില്‍ മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്.

Published

on

വെടിനിര്‍ത്തല്‍ ധാരണ പ്രകാരം ശനിയാഴ്ച ഇസ്രാഈല്‍ കൈമാറിയ ഫലസ്തീന്‍ തടവുകാരെ ഭീഷണി സന്ദേശങ്ങള്‍ ആലേഖനം ചെയത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്‍ നിര്‍ബന്ധപൂര്‍വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്‍ ഓഫ് ഡേവിഡും അറബിയില്‍ മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്. വെളുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടുകളായിരുന്നു അണിയിച്ചത്.

മൂന്ന് ബന്ദികളെയാണ് ഹമാസ് ശനിയാഴ്ച കൈമാറിയത്. ഇതിന് പകരമായാണ് 369 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ വിട്ടയച്ചത്. മോചനത്തിന് തൊട്ടുമുമ്പാണ് ഇസ്രാഈല്‍ ജയില്‍ കമീഷണര്‍ കോബി യാക്കോബിയുടെ തീരുമാന പ്രകാരം ഫലസ്തീന്‍ തടവുകാരെ ഇത്തരത്തിലുള്ള ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്. മോചനത്തിന് മുമ്പ് തന്നെ ടീ ഷര്‍ട്ടുകള്‍ ധരിച്ച് നില്‍ക്കുന്ന തടവുകാരുടെ ചിത്രങ്ങള്‍ ഇസ്രാഈല്‍ പുറത്തുവിട്ടിരുന്നു.

വംശ വെറി വെളിവാക്കുന്ന ഈ നടപടിക്കെതിരെ ഫലസ്തീനിലും ലോക വ്യാപകമായും പ്രതിഷേധങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട തടവുകാരില്‍ ചിലര്‍ ടീ ഷര്‍ട്ടുകള്‍ കത്തിക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശീയ കുറ്റകൃത്യമാണ് ഇസ്രാഈലിന്റെ ഈ നടപടിയെന്ന് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകളും ഇസ്രാഈലിന്റെ ഈ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കല്‍ ഭീഷണിക്കുള്ള അവസരമായി കാണുന്ന നടപടികളുണ്ടായിട്ടുണ്ട്. ഇസ്രാഈല്‍ നേരത്തെയും ഇസ്രാഈലിന്റെ ജൂത ചിഹ്നം പതിച്ച കൈവളകള്‍ അണിയിച്ച് തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍; സ്ഥിരീകരിച്ച് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍

അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു

Published

on

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ എച്ച്എസ്ബിസി. അര്‍ജന്റീന ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.

14 വര്‍ഷത്തിന് ശേഷം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

Continue Reading

kerala

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്

Published

on

അമ്മയുടെ പ്രായമുള്ള ആര്‍ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓര്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അണ്‍ പാര്‍ലമെന്ററിയി ആയി ഒരു വാക്ക് പോലും സഭയില്‍ പറഞ്ഞിട്ടില്ലെന്നും പരിഹാസ്സവും പുച്ഛവും നിറഞ്ഞ രീതിയിലായാണ് മന്ത്രി പ്രതികരിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. അക്കാദമിക്കായി മന്ത്രി മറുപടി പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി എന്ത് കൊണ്ട് രേഖ സഭയില്‍ വച്ചില്ല. സിക്കിമില്‍ ആശാ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ചു വീണ ജോര്‍ജ്‌ല കയ്യില്‍ ഉണ്ടെന്നു അവകാശപ്പെട്ട രേഖ എവിടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. തന്റെ വണ്‍ എ നോട്ടീസ് നു മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

100% സാക്ഷരതയുള്ള കേരളത്തില്‍ ചീഫ് സെക്രട്ടറി പോലും തൊലിയുടെ നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്നു. ഇത് ഏതുതരം പുരോഗമനമാണ്. ലഹരിയുടെ വിഷയത്തിലും വയലന്‍സ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെന്‍ x എന്നും ആല്‍ഫ കിഡ്സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികള്‍, അവര്‍ ഈ പൊളിറ്റിക്കല്‍ കറക്ട്നസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറക്ക് ഒരു മാതൃകയാണ്. ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരില്‍ വട്ടപ്പേരുകള്‍ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

അവരെ മുതിര്‍ന്നവര്‍ മാതൃകയാക്കണം. ഒരുതരത്തിലും അംഗീകരിക്കപ്പെട്ടുകൂടാത്ത സമീപനമാണ് ശാര്‍ദാ മുരളീധരന് നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending