News

നിറഞ്ഞാടി രോഹിത്; അഫ്ഗാനെ തകര്‍ത്ത് ടീം ഇന്ത്യ, രണ്ടാം ജയം

By webdesk11

October 11, 2023

ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അനായാസം ജയം കണ്ടെത്തി. 84 പന്തില്‍ 131 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വെടിക്കെട്ട് താരമായത്. 35 ഓവറിലാണ് കളി പൂര്‍ത്തീകരിച്ചത്. 63 പന്തില്‍ രോഹിത് സെഞ്ച്വറി നേടി. ഇതോടെ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ 49ഉം വിരാട് കോഹിലി 55 റണ്‍സും ശ്രേയസ് അയ്യര്‍ (25)റണ്‍സും എടുത്തു.