ന്യൂഡല്‍ഹി: വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ദീപക് കോച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കോച്ചാറിന്റെ ഭര്‍ത്താവാണ് ദീപക് കോച്ചാര്‍. വീഡിയോകോണിന് ഐസിഐസിഐ 3250 കോടി രൂപ വഴിവിട്ട വായ്പ നല്‍കിയെന്നാണ് കേസ്.

ചന്ദ കോച്ചര്‍, വിഡിയോകോണിലെ വേണുഗോപാല്‍ ധൂത് എന്നിവരും കേസില്‍ പ്രതികളാണ്. ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭര്‍ത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള 78 കോടിയുടെ സ്വത്തുക്കള്‍ ഈ വര്‍ഷം ആദ്യം കണ്ടുകെട്ടിയിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.