Connect with us

More

അഹമ്മദിന്റെ മരണം: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: മുസ്‌ലിംലീഗ്

Published

on

ലുഖ്മാന്‍ മമ്പാട്

ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്്‌ലിംലീഗ് അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്ര സഭയിലുള്‍പ്പെടെ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ അഹമ്മദിനോട് മരണാനന്തരം ചെയ്ത അനാദരവിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ദേശീയ പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ വഴികളും തേടും. കേന്ദ്ര സര്‍ക്കാറും ആര്‍.എം.എച്ചും കടുംപിടുത്തം ഒഴിവാക്കി അന്വേഷണത്തിന് തയ്യാറാവണം. ദീര്‍ഘകാലം പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദ് സഭയുടെ സംയുക്ത യോഗത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്‍ കുഴ ഞ്ഞുവീണതും വിടപറഞ്ഞതും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അറബി-ഉര്‍ദു ഭാഷകള്‍ക്ക് എതിരായ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സങ്കുചിതത്വത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സെറ്റ് പരീക്ഷയില്‍ സംസ്‌കൃതവും തെലുങ്കും നിലനിര്‍ത്തിയപ്പോള്‍ ഒട്ടേറെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശ്രയിക്കുന്ന അറബിയെയും ഉര്‍ദുവിനെയും ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ കവരുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ എല്ലാ വഴികളും തേടും. യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ന്യൂനപക്ഷ വേട്ടക്ക് ഭരണകൂടവും എന്‍.ഐ.എയും ഉപയോഗിക്കുന്നതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും.
യോഗയുടെ മറവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. 64 വിധം യോഗകളില്‍ 24ഉം മുസ്്‌ലിംകളിലെ നിസ്‌കാരത്തിലുണ്ടെന്നാണ് നരേന്ദ്രമോദി ന്യായം പറയുന്നത്. ദൈവത്തില്‍ പങ്കു ചേര്‍ക്കുന്ന ഒന്നിനെയും ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കരുത്.
ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്നതുള്‍പ്പെടെ മൗലികാവകാശം കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളെ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending