മുംബൈ: നടി പരുള്‍ യാദവിന് തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മലയാളത്തില്‍ പൃഥ്വിരാജിന്റെ കൃത്യം എന്ന ചിത്രത്തിലെ നായികയായിരുന്നു പരുള്‍. കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റ പരുളിനെ മുംബൈയിലെ കോകിലബൈന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്റെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ച് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.വളര്‍ത്തുനായയെ തെരുവുനായ്ക്കള്‍ ആക്രമിക്കാനെത്തിയപ്പോള്‍ പരുള്‍ തടയുകയായിരുന്നു. ആറു തെരുവുനായ്ക്കളാണ് പരുളിനെ ആക്രമിച്ചത്. എന്നാല്‍ ആ സമയത്ത് ആരും അവരെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് ആസ്പ്ത്രിയില്‍ പ്രവേശിപ്പിച്ചു.