ചണ്ഡിഗഡ്: സഹോദരങ്ങള്‍ക്കൊപ്പെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചണ്ഡിഗഡിലെ പല്‍സോരയിലാണ് സംഭവം. നാല് കുട്ടികളെ പാര്‍ക്കില്‍ കളിക്കാന്‍ വിട്ട് അമ്മ സമീപത്തെ വീട്ടില്‍ അടുക്കള ജോലിക്കുപോവുകയായിരുന്നു. തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ എത്തിയതോടെ മുതിര്‍ന്ന കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിലെ ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.