പത്താനാപുരം: പത്തനാപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പത്തനാപുരത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലാത്തിചാര്‍ജ്ജില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആദ്യപണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.

കഴിഞ്ഞദിവസം എം.എല്‍.എയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ്‌കുമാറിന്റെ മുന്‍ പി.എ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്.