കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയയായിരുന്നുവെന്നും അമ്മയെ അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

ഇന്ന് ഉച്ചക്ക് അഞ്ചലില്‍ അഗസ്ത്യകോടായിരുന്നു സംഭവം. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എം.എല്‍.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എം.എല്‍.എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ െ്രെഡവറും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം സ്വകാര്യ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സ തേടി.

അതേസമയം, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എം.എല്‍.എയുടെ െ്രെഡവര്‍ പറഞ്ഞു. സംഭവത്തില്‍ ഗണേഷ്‌കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.