കൊല്ലം: ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ. പത്തനാപുരത്ത് ഇന്നലെ നടന്ന സായാഹ്ന ധര്‍ണയിലാണ് എംഎല്‍എക്കെതിരെ സിപിഐ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഗണേഷ് കുമാര്‍ കുമ്പിടി രാജാവ് ആണെന്നായിരുന്നു സിപിഐയുടെ ആക്ഷേപം.

കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ മലയോര നാട്ടില്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് എങ്ങനെയാകുമെന്ന് നമുക്ക് അറിയാം എന്ന് സിപിഐ മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീന്‍ പറഞ്ഞു. താലൂക്ക് ആശുപത്രി യാഥാര്‍ത്ഥ്യമാക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, പത്തനാപുരം മാര്‍ക്കറ്റ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സിപിഐയുടെ സമരം.