കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,595 രൂപയാണ് വില. ജനുവരി 23നാണ് സ്വര്‍ണ വില പവന് 36,760 രൂപയായത്.

ജനുവരി 16 മുതല്‍ 3 ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു വില. ജനുവരി 5,6 തിയതികളിലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു. ജനുവരിയില്‍ ഇതു വരെ പവന് 680 രൂപയാണ് കുറഞ്ഞത്.