ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,203 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,06,67,736 ആയി.

ആകെ രോഗബാധിതരില്‍ 1,03,30,084 പേര്‍ രോഗമുക്തരായി. നിലവില്‍ 1,84,182 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,298 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

രാജ്യത്ത് കോവിഡ് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,70,246 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 19,23,37,117 ആയി ഉയര്‍ന്നു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 133 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,53,339 ആയി. വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 16,15,504 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.