Cricket
ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്; റിക്കി പോണ്ടിംഗും ഫ്ളെമിംഗും പരിഗണനയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.
ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.
Cricket
ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.
ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.
ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.
മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്സേനയ്ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.
Cricket
കേരള ക്രിക്കറ്റ് ലീഗ്; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്
ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്.

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറുകളില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന് ഗിരീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിന്റുമായി ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
അഭിഷേക് പി നായര്‍ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും നാലാം ഓവറില്‍ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാര്‍ പുറത്താക്കുകയായിരുന്നു. അഭിഷേക് 22ഉം ജലജ് സക്സേന ഒരു റണ്ണും മുഹമ്മദ് കൈഫ് നാല് റണ്‍സുമാണ് നേടിയത്. ശ്രീരൂപ് 24 റണ്‍സും അക്ഷയ് 38 പന്തുകളില്‍ നിന്ന് 49 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത്താണ്. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറും ഷോണ്‍ റോജറും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 43 റണ്‍സ് ഉയര്‍ന്നു. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകള്‍ വീണെങ്കിലും നാല് പന്തുകള്‍ ബാക്കി നില്‍ക്കെ തൃശൂര്‍ ലക്ഷ്യത്തിലെത്തി.
Cricket
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി
കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന് പി.എസ് രണ്ട് വിക്കറ്റ് നേടി.

ആല്പിയെ മൂന്ന് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് കൊച്ചി. സഞ്ജു സാംസണിന്റെ 83 റണ്‍സ് ബലത്തില്‍ നേടിയ ജയത്തോടെ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊച്ചി മാറി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 177 റണ്‍സ് നേടി. ഇത് 18.2 ഓവറില്‍ കൊച്ചി മറികടന്നു.
ജലജ് സക്സേനയുടെയും 71 (42) നായകന് അസറുദീന്റെയും 64 (43) അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ നേടിയ മികച്ച തുടക്കം മധ്യനിര തുടരാതെ വന്നതോടെ ആലപ്പി 176 റണ്‍സില്‍ ഒതുങ്ങി. അതേസമയം, കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന് പി.എസ് രണ്ട് വിക്കറ്റ് നേടി.
ആലപ്പിക്കെതിരായ മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണും വിനൂപ് മനോഹറും ചേര്‍ന്ന് കൊച്ചി ഇന്നിംഗ്സ് മുന്നോട്ട് നീക്കവേ രാഹുല്‍ ചന്ദ്രന് ആദ്യ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വാലറ്റത്തെ കൂട്ട് പിടിച്ച് സഞ്ജു നടത്തിയ ചെറുത്തുനില്‍പ്പാണ് കൊച്ചിയെ ജയത്തിലേക്ക് നടത്തിയത്. കൊച്ചി നായകന് സാലി സാംസണ് ഒരു റണ്‍സിന് പുറത്തായി.
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
Video Stories2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Video Stories1 day ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു
-
Cricket3 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി