Connect with us

Football

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

Football

യൂറോകപ്പ്; എല്ലാ വമ്പന്മാരും ജര്‍മന്‍ മണ്ണിലെത്തി…

Published

on

സഹീലു റഹ്മാന്‍

യൂറോ കപ്പ് 2024 നു നാളെ രാത്രി 12:30 ഓടെ തിരി തെളിയും. ഉല്‍ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്റിനെ നേരിടും. ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ ഹോളണ്ട്, ഇറ്റലി തുടങ്ങിയ കൊലകൊമ്പന്മാര്‍ ഗ്രൂപ്പ് സ്റ്റേജിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും.

വമ്പന്മാര്‍ അരങ്ങു വാഴാന്‍പോകുന്ന ജര്‍മന്‍ മണ്ണില്‍ നിന്നും ഇത്തവണ ആരായിരിക്കും യൂറോപ്പിന്റെ ഈ സ്വപ്ന കിരീടത്തില്‍ മുത്തമിടുന്നതെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബെര്‍ലിന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്ട്, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഗെല്‍സെന്‍കിര്‍ച്ചന്‍, ഹാംബര്‍ഗ്, ലീപ്‌സിംഗ്, മ്യൂണിക്, സ്റ്റട്ട്ഗാര്‍ട്ട് എന്നീ പത്ത് നഗരങ്ങളിലാണ് യൂറോ കപ്പ് വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 51 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ജൂണ്‍ 26 വരെ നീളും.

തുടര്‍ന്ന് 16 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങള്‍ ജൂണ്‍ 29 ന് ആരംഭിക്കും. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് നോക്ക് ഔട്ട് മത്സരങ്ങള്‍ കളിക്കാം. ഇതിന് പുറമെ നാല് മൂന്നാം സ്ഥാനക്കാര്‍ക്കും നോക്ക് ഔട്ടിലെത്താം.

ടീം സ്‌ട്രെങ്ത് എടുത്താല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഒരുപോലെ മികച്ചു നില്‍ക്കുന്നു. ടോപ് സ്‌കോറര്‍ പട്ടം നേടാന്‍ എംബാപ്പെയും ഹാരികെയ്‌നും തയ്യാറായി കഴിഞ്ഞു. പൊതുവെ ആക്രമണ ഫുട്‌ബോളിന് പേരുകേട്ടതാണ് യൂറോ കപ്പ്. നിലവിലെ ജേതാക്കളായ ഇറ്റലി കിരീടം നിലനിര്‍ത്താന്‍ പന്തു തട്ടുമ്പോള്‍, 1966 ശേഷം കിരീടമില്ലാത്ത ഇംഗ്ലണ്ട് ഇത്തവണ കിരീടത്തിന് കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

കുഞ്ഞന്മാരെ ആരും ചെറുതായി കാണുന്നില്ല.സ്ലോവേനിയ, സെര്‍ബിയ,ഓസ്ട്രിയ,റോമാനിയ എന്നിങ്ങനെയുള്ളവരും മികച്ച സ്‌ക്വാഡുമായി യൂറോയില്‍ പന്തു തട്ടും.

റോണോള്‍ഡോയുടെ ബലത്തിലാണ് പോര്‍ചുഗല്‍ ഇറങ്ങുന്നത്. 2016ല്‍ സാക്ഷാല്‍ പോഗ്ബയുടെ ഫ്രാന്‍സിനെ തകര്‍ത്താണ് അണ്ണനും സംഘവും കിരീടം ചൂടിയത്. എല്ലാ ടീമും ഒന്നിനൊന്ന്് മികച്ചതാണ്. അങ്ങനെ വരുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്ലൊരു കാല്‍പന്ത് ആരവം കാണാം. ജൂലൈ 14 ന് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില ഒളിമ്പിയ സ്റ്റേഡിയത്തിലായിരിക്കും യൂറോ-2024 ന്റെ ഫൈനല്‍.

ഗ്രൂപ്പും ടീമുകളും

ഗ്രൂപ്പ് എ: ജര്‍മ്മനി, സ്‌കോട്ട്‌ലാന്റ്, ഹംഗറി, സ്വിറ്റ്‌സര്‍ലാന്റ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്‍മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലാന്റ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ, യുക്രയ്ന്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്‌റിപബ്ലിക്‌

 

Continue Reading

Football

‘ഇന്റര്‍മയാമി എന്റെ അവസാനത്തെ ക്ലബ്ബ്’; തുറന്നുപറഞ്ഞ് ലയണല്‍ മെസ്സി

ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്.

Published

on

ഇന്റര്‍ മയാമിയിലായിരിക്കും താന്‍ കരിയര്‍ അവസാനിപ്പിക്കുകയെന്ന് വേള്‍ഡ് ചാമ്പ്യനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്. മയാമിയില്‍ നിന്ന് ഉടന്‍ കൂടുമാറില്ലെന്നും മെസ്സി സൂചിപ്പിച്ചു.

‘ഇന്റര്‍ മയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ്. ഞാന്‍ ഉടനൊന്നും ഫുട്ബോള്‍ വിടാനും തയ്യാറല്ല’, മെസ്സി പറഞ്ഞു. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി തുറന്നുപറഞ്ഞു.

2004 മുതല്‍ 2021 വരെ ബാഴ്സലോണയിലാണ് മെസ്സി കരിയര്‍ ചെലവഴിച്ചത്. പിന്നീടായിരുന്നു ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജര്‍മ്മനിലേക്കുള്ള കൂടുമാറ്റം. പിഎസ്ജിയിലെ കരിയര്‍ അവസാനിപ്പിച്ച് 2023 ജൂലൈയിലാണ് മെസ്സി എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയത്. ഇന്റര്‍ മയാമിയുമായി 2025 വരെയാണ് അര്‍ജന്റീനയുടെ ക്യാപ്റ്റനായ മെസ്സിക്ക് കരാറുള്ളത്.

Continue Reading

Football

ബ്രസീലിനെ സമനിലയില്‍ പൂട്ടി അമേരിക്ക

26 ആം മിനുട്ടില്‍ പുലിസിച്ചിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു.

Published

on

കോപ്പ അമേരിക്ക കിരീട ഫേവറിറ്റുകളായ ബ്രസീലിനെ കോപ്പ അമേരിക്ക സന്നാഹ മത്സരത്തില്‍ സമനിലയില്‍ തളച്ച് അമേരിക്ക. അഞ്ചു തവണ ലോകചാമ്പ്യന്മാരും ഒമ്പത് തവണ കോപ്പ അമേരിക്ക കിരീടവും നേടിയ ബ്രസീലിനെ 1-1 നാണ് അമേരിക്ക പിടിച്ചു കെട്ടിയത്.

17ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ റോഡ്രിഗോയിലൂടെ ബ്രസീലാണ് ആദ്യം ഗോള്‍ നേടിയത്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗുയിമാരേസ് ബോക്‌സിനകത്തേക്ക് നീട്ടിയ നല്‍കിയ പന്ത് പിടിച്ചെടുത്ത റോഡ്രിഗോ അനായാസം ലക്ഷ്യം കണ്ടു.

എന്നാല്‍ 26 ആം മിനുട്ടില്‍ പുലിസിച്ചിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു. ശേഷം ഇരു ടീമിനും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജൂണ്‍ 25 ന് കോസ്റ്റോറിക്കയ്ക്കെതിരെയാണ് കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡിയില്‍ നിന്നാണ് ബ്രസീല്‍ മത്സരിക്കുന്നത്. കൊളംബിയയാണ് ഗ്രൂപ്പിലെ ശക്തമായ മറ്റൊരു ടീം.

Continue Reading

Trending