Connect with us

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Football

യുവേഫ നാഷന്‍സ് ലീഗ്: പോര്‍ചുഗലിനും സ്പെയിനിനും തകര്‍പ്പന്‍ ജയം

മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.

Published

on

മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ചുഗലിനും സ്പെയിനിനും മിന്നും വിജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ക്കാണ് പോര്‍ചുഗല്‍ തകര്‍ത്തത്. പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ മക് ടോമിനിയിലൂടെ സേകോട്ട്ലാന്റാണ് ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ പോര്‍ചുഗലിന് കഴിഞ്ഞില്ല. 54ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ തകര്‍പ്പന്‍ ഗോളിലൂടെ തിരിച്ചടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ 900ാമത് ഗോള്‍ നേടിയ 39കാരന്റെ നാഷന്‍സ് ലീഗിലെ രണ്ടാം ഗോളായി മാറിയത്.

മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാരായ സ്പെയിനിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിനെ തകര്‍ത്തത്. 20ാം മിനിറ്റില്‍ അത്ലറ്റിക്കോ മാഡ്രിഡ് പ്രതിരോധ താരം റോബിന്‍ ലെ നോര്‍മെന്‍ഡ് പുറത്തായതോടെ ഭൂരിഭാഗ സമയവും പത്തുപേരുമായി കളിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ എതിരില്ലാത്ത ഒരുഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. 52ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂക്ക മാഡ്രിച്ചാണ് ഗോള്‍ നേടിയത്. എതിരില്ലാത്ത മൂന്നു ഗോളിന് സ്പെയിന്‍ എസ്റ്റോണിയയെ തോല്‍പ്പിച്ചു.

Continue Reading

Football

മലപ്പുറം അതിഗംഭീരം

ആതിഥേയരെന്ന ആനുകൂ ല്യവുമായി നെഹ്‌റു സ്റ്റേഡിയത്തിലിറങ്ങിയ ഫോഴ്‌സ് കൊച്ചി എഫ്.സിയെ മലപ്പുറംപട തകര്‍ത്തുവിട്ടത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

Published

on

മലപ്പുറത്തിന്റെ ‘പവര്‍ ഗ്രൂപ്പി’ന് മുന്നില്‍ കൊച്ചിയുടെ പടയാളി കള്‍ക്ക്പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണിലെ ആദ്യ ജയം മലപ്പു റം എഫ്‌സി സ്വന്തം പേരില്‍ കുറിച്ചു. ആതിഥേയരെന്ന ആനുകൂ ല്യവുമായി നെഹ്‌റു സ്റ്റേഡിയത്തിലിറങ്ങിയ ഫോഴ്‌സ് കൊച്ചി എഫ്.സിയെ മലപ്പുറംപട തകര്‍ത്തുവിട്ടത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. നാലാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ പെഡ്രോ മാന്‍സിയും, 40-ാം മിനിറ്റില്‍ ഫസലുറഹ്മാന്‍ കൊച്ചിയുടെ വലയില്‍ നിറയൊഴിച്ചു. ഒപ്പമെ ത്താന്‍ നിരവധി അവസരങ്ങള്‍ കൊച്ചിക്കുണ്ടായി, നിര്‍ഭാഗ്യവും ഗോളി മിഥുന്റെ മികവും അവര്‍ ക്ക് മുന്നിലെ വിലങ്ങായി.

വര്‍ണാഭമായ കലാപരിപാടികളോടെയാ യിരുന്നു സീസണ്‍ തുടക്കം. 9ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തൃശൂര്‍ എഫ്സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തമ്മിലാണ് ലീഗിലെ രണ്ടാം മത്സരം. 4-3-3 ശൈലിയിലാണ് മലപ്പു റത്തെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി ആദ്യ അങ്കത്തിനിറക്കിയത്. ക്യാപ്റ്റന്‍ അനസ് എടത്തൊടിക യ്ക്കായിരുന്നു പ്രതിരോധ നിരയുടെയും ചുമതല. സ്പാനിഷ് താരം റൂബെന്‍ ഗാര്‍സ, ഗുര്‍ജിന്ദര്‍ കുമാര്‍, നന്ദുകൃഷ്ണ പി എന്നി വരും പ്രതിരോധക്കോട്ട കെട്ടി. സ്പാനിഷ് താരങ്ങളായ ജോസെ ബബെയറ്റിയ, അയ്‌തൊര്‍ അല്‍ ദലൂര്‍ എന്നിവര്‍ക്കൊപ്പം യുവ താരം അജയ് കൃഷ്ണനും മധ്യനിരയില്‍ അണിനിരന്നു. മുന്നില്‍ നിന്ന് കളിനയിക്കാന്‍ പെഡ്രോ മാന്‍സി,റിസ്ഖാന്‍ അലി,ഫസലുറഹ്മാന്‍ എന്നിവര്‍.

ഗോള്‍വലക്ക് കീഴില്‍ മിഥുന്‍ വി. അണ്ടര്‍ 23 താരം സാല്‍ അനസിനെ ഏകസ് ടൈക്കറാക്കിയാണ് ഫോഴ്‌സ കൊച്ചി സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. മധ്യനിര യില്‍ തുണീഷ്യന്‍ താരം സൈദ് മുഹമ്മദ് നിദാലിനൊപ്പം മലയാളി താരങ്ങളായ നിജോ ഗില്‍ബെര്‍ട്ട്, ആസിഫ് കോട്ടയില്‍, അര്‍ജുന്‍ ജ യരാജ്, ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ എന്നിവര്‍. നാലാം മി നിറ്റിലെ ആദ്യ ആക്രമണത്തില്‍ തന്നെ മലപ്പുറം ഗോള്‍ നേടി. മധ്യ നിരയില്‍ ഇടതുവിങിലേക്ക് പ ന്തെത്തി. കോര്‍ണറിന് തൊട്ടുസമീപത്ത് നിന്ന് ഫസലുറഹ്മാന്‍ പന്ത് ഉജ്വലമായി പെനാല്‍റ്റി ബോക്‌സിലേക്കിറക്കി. കാത്തുനിന്ന പെഡ്രോമാന്‍സി തല കൊണ്ട് ചെത്തിയിട്ട പന്ത് ഗ്രൗണ്ടില്‍ പതിച്ച് നേരെ വലയിലേക്ക്. ഫോഴ്‌സയുടെ സമനില നീക്കത്തിനിടെ മികവുറ്റൊരു ടീം ഗോളില്‍ മലപ്പുറം ലീഡുയര്‍ത്തി. 40-ാം മിനിറ്റില്‍ അയ്‌തൊര്‍ അല്‍ദലൂറിനെ സാല്‍ അ നസ് വീഴ്ത്തി, റഫറി മലപ്പുറത്തിന് ഫ്രീക്കിക്ക് നല്‍കി.

അവര്‍ തന്ത്രമൊരുക്കി, നേരിട്ടുള്ള കിക്കിന് പകരം അല്‍ദലൂര്‍ റൂബന്‍ ഗാര്‍സക്ക് പന്ത് മറിച്ചു. ബോക്‌സില്‍ പെഡ്രോയെ ലക്ഷ്യമാക്കി റൂബന്റെ പന്തെത്തി, പെഡ്രോ ഹെഡറിലൂടെ ഗോളിന് വഴിയൊരുക്കി, ഇരച്ചെത്തിയ ഫസലുറഹ്മാന്‍ പന്ത് കൃത്യം കാല്‍കൊരുത്ത് വലയിലെത്തിച്ചു. ആദ്യപകുതിക്ക് പിരിയും മുമ്പ്ഫ്രികിക്കിലൂടെ തന്നെ അക്കൗണ്ട് തുറക്കാന്‍ കൊച്ചിക്ക് മറ്റൊരു അവസരം കൂടി വന്നു. കൊച്ചിയുടെ ആദ്യ ശ്രമം സേവ് ചെയ്ത് മിഥുന് പന്ത് കയ്യിലൊതുക്കാനായില്ല, ക്ലോസ് റേഞ്ചില്‍ പന്ത് ലഭിച്ച ദിരി ഒംറാന്‍ വലകുലുക്കുമെന്ന് എല്ലാവരും കരുതി, പക്ഷേ ടുണീഷ്യക്കാരന് ഉ
ന്നംതെറ്റി.

Continue Reading

Football

എന്നാലും കായികമന്ത്രി ഇത്ര വേണമായിരുന്നോ?

Published

on

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലെയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ കേരളത്തിലെത്തുമെന്നും ഇവിടെ ഒരു സൗഹൃദ മത്സരം നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കേരളത്തിന്റെ കായിക മന്ത്രിയും. എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റുമായ കമാല്‍ വരദൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അതിവിഖ്യാതമായ മോണമെന്റല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റിന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ചിലേയുമായി കളിക്കുന്ന ദിവസം അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെല്ലാം ആ സ്‌റ്റേഡിയത്തിലുണ്ട്. ആ ദിവസമാണ് താങ്കളും സംഘവും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താനെന്ന പേരില്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ എത്തുന്നത്.

അര്‍ജന്റീനയുടെ കുറെ രാജ്യാന്തര താരങ്ങള്‍ സ്പാനിഷ് ലാലീഗയില്‍ പന്ത് തട്ടുന്നുണ്ട്. പക്ഷേ അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനം മാഡ്രിഡിലേക്ക് മാറ്റിയതായി അറിവില്ല. പിന്നെ ഈ ചിത്രത്തില്‍ ആരാണ് അര്‍ജന്റിനയുടെ അസോസിയേഷന്‍ ഭാരവാഹി..? താങ്കള്‍ക്കൊപ്പമുളള ആള്‍ ഉയര്‍ത്തിയിരിക്കുന്നത് മെസിയുടെ ജഴ്‌സിയാണ്. അര്‍ജന്റീനിയന്‍ അസോസിയേഷന്‍
ഒരു താരത്തിന്റെ ജഴ്‌സി ഔദ്യോഗികമായി കൈമാറില്ല. ദേശിയ ടിം ജഴ്‌സിയാണ് കൈമാറുക. ഇത് മാഡ്രിഡിലോ പരിസരത്തോ ഉള്ള ഒരു കൊച്ചു സ്‌റ്റേഡിയത്തില്‍ പോയി നടത്തിയ ഒരു ഉഡായിപ്പാണ്. അതാണ് മെസി കേരളത്തിലേക്ക്, മലപ്പുറത്ത് അര്‍ജന്റീനയുടെ അക്കാദമി എന്നെല്ലാം പറഞ്ഞ് വാഴ്ത്തപ്പെടുന്നത്. കഷ്ടം, കായിക രാഷ്ട്രീയം

Continue Reading

Trending