Connect with us

kerala

റോഡില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം ചോദ്യം ചെയ്ത എംഎസ്എഫ് സംസ്ഥാന നേതാവിന് മര്‍ദനം

ബഹളംകേട്ട് നാട്ടുകാര്‍ കൂടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Published

on

കോഴിക്കോട്: പെരുമണ്ണയില്‍ നടുറോഡില്‍ യാത്രക്കാരെ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ച മദ്യപസംഘത്തെ ചോദ്യം ചെയ്ത എംഎസ്എഫ് സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനം. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പെരുമണ്ണ ബൈപാസില്‍ പത്തംഗ സംഘമാണ് നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. സ്ത്രീകളുള്ള വാഹനങ്ങളടക്കം തടഞ്ഞുനിര്‍ത്തി തെറിവിളിക്കുകയായിരുന്നു.

സമീപത്തെ ലീഗ് ഓഫീസില്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഭവം ചോദ്യം ചെയ്തതോടെ മദ്യപസംഘം അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, പഞ്ചായത്ത് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി റിയാസ് പൂത്തൂര്‍മഠം, കബീര്‍ എന്നിവരെയാണ് മദ്യപസംഘം കയ്യേറ്റം ചെയ്തത്.

പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. നിരവധി തവണ കബഹളംകേട്ട് നാട്ടുകാര്‍ കൂടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.ഞ്ചാവ്, മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട യുവാവിന്റെ നേതൃത്വത്തിലാണ് പ്രതികള്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കേസന്വേഷണത്തിനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു

Published

on

കല്‍പ്പറ്റയില്‍ വാഹനപകടകേസ് അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ എസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശികളായ കിരണ്‍, ജോയ്, ധനുഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

ഓപറേഷന്‍ ആഗ്; കാസര്‍കോട് 85 പേര്‍ പൊലീസ് പിടിയില്‍

സാമൂഹിക വിരുദ്ധ-ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെ 85ലധികം പേര്‍ പിടിയിലായി

Published

on

ഗുണ്ടാ-സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസിന്റെ മിന്നല്‍ റെയ്ഡ്. സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷന്‍ ആഗിന്റെ ഭാഗമായാണ് പൊലീസ് കര്‍ശന നടപടികളും പരിശോധനയും സ്വീകൈക്കൊണ്ടത്. സാമൂഹിക വിരുദ്ധ-ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെ 85ലധികം പേര്‍ പിടിയിലായി. ഇതില്‍ 24 വാറന്റ് പ്രതികളെയും നാല് പിടികിട്ടാപ്പുള്ളികളുമുണ്ട്.

സംശയകരമായ സാഹചര്യത്തില്‍ രാത്രി കറങ്ങിനടന്ന ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ നിരോധിത ലഹരി വസ്തുക്കളും പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും പൊലീസിന്റെ പിടിയിലായി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാണപ്പെട്ടവര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം കേസെടുക്കുകയായിരുന്നു. ക്രിമിനല്‍ റെക്കോഡുള്ള 210 പേരെയാണ് റെയ്ഡിന്റെ ഭാഗമായി പരിശോധിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ച വരെയാണ് പരിശോധന നടന്നത്.

 

Continue Reading

kerala

റൊണാള്‍ഡോയുടെ 38ാം ജന്മദിനം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ആഘോഷമാക്കി ഫാന്‍സ്

വിവിധ ജില്ലാ വിങ്ങുകളുടെ കീഴില്‍ കേക്ക് കട്ടിങ്ങും മറ്റു ആഘോഷപരിപാടികളും നടത്തി

Published

on

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ 38ാം ജന്മദിനം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ആഘോഷമാക്കി റൊണാള്‍ഡോ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. കേരളത്തിലുടനീളം നിര്‍ധന രോഗികള്‍ക്കുള്ള വീല്‍ ചെയര്‍ വിതരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കി. വീല്‍ചെയര്‍ വിതരണോല്‍ഘാടനം നജീബ് കാന്തപുരം എംഎല്‍എയും സ്‌കോളര്‍ഷിപ് ഉദ്ഘാടനം ഷാഫി പറമ്പില്‍ എംഎല്‍എ യും നിര്‍വഹിച്ചു.

ജിസിസി വിങ്ങിന്റെ കീഴില്‍ നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായവും നല്‍കി. കേരളത്തിലെ എല്ലാജില്ലാകേന്ദ്രങ്ങളിലും ബ്ലഡ് ഡോനെഷന്‍ ക്യാമ്പും ഫുഡ് ഡോണെഷനും നടത്തി. വിവിധ ജില്ലാ വിങ്ങുകളുടെ കീഴില്‍ കേക്ക് കട്ടിങ്ങും മറ്റു ആഘോഷപരിപാടികളും നടത്തി

Continue Reading

Trending