ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. കേരളത്തില്‍ പെട്രോള്‍വല ലിറ്ററിന് 87 രൂപകടന്നു. ഡീസലിന് 81.31 രൂപയായി. ഒരുമാസത്തിനിടെ ഇത് നാലാംതവണയാണ് ഇന്ധനവില കൂടുന്നത്.