കൊച്ചി: സംസ്ഥനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസല്‍ വില 80.47 രൂപയായി. 86.48രൂപയാണ് പെട്രോള്‍വില.