സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. കഴിഞ്ഞ ആറ് ദിവസമായി ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. പെട്രോള്‍ ലീറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 4 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.73 രൂപയിലും ഡീസല്‍ 69.17 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 72.44 രൂപയിലും ഡീസല്‍ 67.85 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 72.76 രൂപയും ഡീസല്‍ ലിറ്ററിന് 68.17 രൂപയുമാണ് ഇന്നത്തെ നിരക്ക്.