ബംഗളൂരു: ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് ടിപ്പു വിരുദ്ധരെ വെട്ടിലാക്കിയത്. ടിപ്പു ജയന്തി ആഘോഷിക്കേണ്ടതില്ലെന്ന വാദവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ പുതിയ വിവാദത്തോടെ വെട്ടിലായിരിക്കുകയാണ്.

ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് ടിപ്പു വിരുദ്ധരെ വെട്ടിലാക്കിയത്.

ബംഗളൂരു സെന്‍ട്രല്‍ എം.പിയും ബിജെപി നേതാവുമായ പി സി മോഹന്‍, ബിജെപി മുന്‍ ഉപമുഖ്യമന്ത്രി ആര്‍ അശോക് എന്നിവരും ടിപ്പു തൊപ്പി ധരിച്ച ചിത്രത്തിലുണ്ട്.


പുതിയ വിവാദം ടിപ്പു ജയന്തി ആഘോഷവുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന് ഊര്‍ജമായിക്കുകയാണ്. ടിപ്പു വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് വെളിയില്‍ വന്നിരിക്കുന്നതെന്ന് കര്‍ണാടക പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
വിഷയം വിവാദമായതോടെ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ നിലപാടെടുത്ത ബിജെപിക്കെതിരെ ചിത്രം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.

നേരത്തെ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ടിപ്പു ജയന്തി ആഘോഷച്ചടങ്ങളുകളില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.

അതേസമയം ഫോട്ടോയെ സംബന്ധിച്ച വിശദീകരണവുമായി ഷെട്ടറുടെ രംഗത്തെത്തി. ‘മൈനോരിറ്റി മോര്‍ച്ച സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍നിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംഘാടകര്‍ തന്ന തലപ്പാവും വാളുമാണത്. അത് സര്‍ക്കാര്‍ ചടങ്ങ് അല്ലായിരുന്നെന്നും, ഷെട്ടാര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ടിപ്പു ജയന്തി ആഘോഷത്തെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും എന്നാല്‍, സ്വകാര്യ ചടങ്ങായി കോണ്‍ഗ്രസ് സംഘടിപ്പിച്ചു കൊള്ളട്ടെയെന്നും അദ്ദേഹം പറഞ്ഞു.


കര്‍ണാടക സര്‍ക്കാര്‍ നവംബര്‍ 10നാണ് ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അതേസമയം ടിപ്പു സുല്‍ത്താന് അനുകൂലമായി വന്‍ പ്രചാരണമാണ് സോഷ്യല്‍ മീഡയില്‍ നടക്കുന്നത്.
“ടിപ്പു സ്വാതന്ത്ര്യത്തനായി പോരാടിയ സുല്‍്ത്താനാണെന്നും, സങ്കികള്‍ ബ്രിട്ടീഷുകാര്‍ക്ക് ആനുകലരായതിനാലാണ് അവര്‍ ടിപ്പുവിനെ എതിര്‍ക്കുന്നതെന്നുമാണ്”, ട്വിറ്ററിലെ ഒരു പോസ്റ്റ്.