കൊച്ചി: ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവിന്റെ ഒടുവിലത്തെ എപ്പിസോഡ് അവതാരകന്‍ രമേഷ് പിഷാരടിയുടെ അഭാവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ഉയര്‍ത്തികാട്ടി ട്രോളര്‍മാരും രംഗത്തു വന്നു. എന്നാല്‍ ഇതിനു മറുപടിയായി തന്റെ ഫേസ്ബുക്ക് പേജില്‍ പിഷാരടി ട്രോളര്‍മാര്‍ക്കായി കുറിപ്പെഴുതി. ട്രോളര്‍മാര്‍ മുത്താണെന്നും ഒരൊറ്റ എപ്പിസോഡില്‍ കാണാതിരുന്നപ്പോള്‍ തന്നെ തന്നോട് കാണിച്ച സ്‌നേഹത്തിനു കടപ്പാടുണ്ടെന്നും പിഷാരടി കത്തില്‍ പറയുന്നു. സ്വന്തം കൈപ്പടയിലാണ് പിഷാരടി കുറിപ്പ് പോസ്റ്റ് ചെയ്തത്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആയതിനാലാണ് ബഡായി ബംഗ്ലാവിന്റെ ഒടുവിലത്തെ എപ്പിസോഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും പിഷാരടി പറയുന്നു.

പിഷരാടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

pi

Also Read:

ട്രോളുകള്‍ നിറുത്താം; പരിപാടിയില്‍ പങ്കെടുക്കാത്തതിന് കാരണം വ്യക്തമാക്കി പിഷാരടി