Connect with us

More

ബന്ധുനിയമനം: യോഗ്യത തിരുത്താന്‍ കെ.ടി ജലീല്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്

Published

on

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഉത്തരവിറക്കിയതായി രേഖകള്‍ സഹിതം പി.കെ ഫിറോസ് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സെക്രട്ടറിയുടെ ഉപദേശത്തെ മറികടന്നാണ് മന്ത്രി ഈ തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന സെക്രട്ടറിയുടെ ഉപദേശത്തിന് മന്ത്രി വിലകല്‍പിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. യോഗ്യത മാറ്റുകയാണെങ്കില്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി വേണമെന്ന ആവശ്യമാണ് ജലീല്‍ തള്ളിയത്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ യോഗ്യത മാറ്റിയതെന്നു വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്തോറും കൂടുതല്‍ കുരുക്കുകള്‍ മുറുകുന്ന ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും യൂത്ത്‌ലീഗ് തീരുമാനിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്

Published

on

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായിരുന്നു ഷെരീഫ്. പോളണ്ട് പൗരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്. കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

Continue Reading

crime

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയം; ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി

Published

on

കൊച്ചിയില്‍ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് കൊലപാതകം. കാലടി കാഞ്ഞൂരിലാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശി രത്‌നവല്ലിയാണ് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ രാത്രി എട്ടുമണിയോട് അടുത്താണ് സംഭവം. രത്‌നവല്ലിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. വീടിനടുത്തുള്ള ജാതി തോട്ടത്തില്‍വെച്ചാണ് കൊലപാതകം നടത്തിയത്. മുഖത്ത് പുതപ്പ്‌വെച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി.

Continue Reading

Education

‘വൈലോപ്പിള്ളിയുടെ വാഴക്കുല’! ; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വന്‍ പിഴവ്

ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.

Published

on

തിരുവനന്തപുരം- യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവ്. മലയാളത്തിലെ പ്രശസ്തമായ കവി ചങ്ങമ്പുഴയുടെ കവിതയായ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്.

വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.

2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം.

വൈലോപ്പിള്ളിയാണ് വാഴക്കുല എന്ന കവിതയെഴുതിയതെന്നാണ് പറയുന്നത്. ചിന്തയ്ക്കും ഗൈഡിനും പിഴവ് കണ്ടെത്താനായില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.

Continue Reading

Trending