Connect with us

Culture

ചന്ദ്രിക ഒരു വികാരം; നിലക്കാതെ തുടരും: കുഞ്ഞാലിക്കുട്ടി

Published

on

കോഴിക്കോട്: ചന്ദ്രിക പ്രചരണ ക്യാമ്പയിന് കോഴിക്കോട് ഹെഡ് ഓഫീസ് അങ്കണത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ മുസ്‌ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് മേഖല കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാര്‍, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിലെ മുസ്‌ലിംലീഗ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രൗഢമായ തുടക്കം. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ വലിയ സ്ഥാനം നേടിയ ചന്ദ്രിക ഒരു വികാരമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ കരീമിന് പ്രചരണ കിറ്റ് കൈമാറി പ്രചാരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക്‌സ് മാധ്യമങ്ങളുടെ അതിപ്രസരമുള്ള കാലത്ത് പത്ര മാധ്യമങ്ങള്‍ ലാഭകരമായ ബിസിനസ് അല്ലെങ്കില്‍ പോലും ചന്ദ്രികയെ നിലനിര്‍ത്തേണ്ടത് അനിവാര്യതയും ദൗത്യവുമാണ്. ഓണ്‍ ലൈന്‍ എഡിഷന്റെ പരിഷ്‌കാരം ഉള്‍പ്പെടെ കൂടുതല്‍ നവീകരണങ്ങള്‍ നടപ്പിലാക്കും. എട്ടര പതിറ്റാണ്ട് അഭിമാനകരമായി നിലനിന്ന ചന്ദ്രികക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവേണിംഗ് ബോഡ് ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ചന്ദ്രിക ഡയറക്ടറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷററും ചന്ദ്രിക ഡയറക്ടറുമായ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.എം സാഹിര്‍, സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു, ദേശീയ സെക്രട്ടറി ജയന്തി രാജ്, ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍, ഗവേണിംഗ് ബോര്‍ഡ് അംഗം നരിക്കോള്‍ ഹമീദ് ഹാജി, മുഹമ്മദ് ജമാല്‍ ഹാജി വയനാട് സംസാരിച്ചു.സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ സൂപ്പി നരിക്കാട്ടേരി വിശദീകരിച്ചു. ഒരു ജനതയുടെ നവോത്ഥാന മുദ്ര എന്ന വിഷയം ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി അവതരിപ്പിച്ചു. മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു. ചടങ്ങില്‍ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എന്‍.സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, എസ്.പി കുഞ്ഞമ്മദ്, എം.എ മജീദ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, പടയന്‍ മുഹമ്മദ്, യഹ്‌യ ഖാന്‍, ഹുസൈന്‍കുട്ടി, വി.പി ഇബ്രാഹീംകുട്ടി, നൊച്ചാട് കുഞ്ഞബ്ദുല്ല, സി.കെ.വി യൂസുഫ്, റഷീദ് വെങ്ങളം, എം മുഹമ്മദ് ബഷീര്‍, നൂറുദ്ദീന്‍, മുസ്‌ലിം യൂത്ത് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, വനിതാലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചര്‍, ജനറല്‍ സെക്രട്ടറി പി.കെ ഷറഫുന്നിസ ടീച്ചര്‍, ഡി.ജി.എം നജീബ് ആലുക്കല്‍, റീജിണല്‍ മാനേജര്‍ പി.കെ ജാഫര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

രജനീകാന്തിന്റെ പുത്തന്‍പടം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി, തിരിച്ചടി

ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ.

Published

on

റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.

ആദ്യദിനത്തിൽ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക്‌ നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചിത്രത്തിലെ ‘മനസ്സിലായോ’ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. രജനീകാന്തിനൊപ്പം ചിത്രത്തിൽ മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

Continue Reading

Film

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

Published

on

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസില്‍ നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മ്മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി.

സിനിമയുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോള്‍ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Continue Reading

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Trending