Education
പ്ലസ് വൺ സീറ്റ്; അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്
പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാൻ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കൽ നോൻസൺസ് ആണെന്ന് പികെ നവാസ്

മലബാറിലെ പ്ലസ് വണ്‍ അപേക്ഷകരുടെ കണക്ക് ബോധ്യമായ സ്ഥിതിക്ക് അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്. പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്ലസ് വണ്‍ സീറ്റ്: കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്ന് മന്ത്രിക്ക് ഇന്നലെ ബോധ്യപ്പെട്ട് കാണണം.
50 പേരിരിക്കേണ്ട ക്ലാസ് മുറിയില്‍ 65 പേരെ കുത്തിനിറച്ച് വാഗണ്‍ ട്രാജഡി ക്ലാസ് മുറികളാക്കിയിട്ടും, സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണ്.
ആകെ 57,712 അപേക്ഷകരില്‍ 70 ശതമാനവും മലബാറില്‍ നിന്നുള്ളവ, അതായത് മലബാറില്‍ നിന്ന് മാത്രം 40945 പേര് സീറ്റില്ലാതെ പുറത്തിരിക്കുന്നു,
മലബാറില്‍ നിന്നും അപേക്ഷിച്ച 40945 കുട്ടികളില്‍ 42% വും മലപ്പുറം ജില്ലയില്‍ നിന്ന് അതായത് 16881 കുട്ടികള്‍.
മന്ത്രിയുടെ കണക്കിലെ കളികള്‍ കഴിഞ്ഞിട്ടും വിവിധ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ ആകെ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റ്. അത് കുറച്ചാലും ഇനിയും പതിനായിരത്തോളം (9944) വിദ്യാര്‍ഥികള്‍ മലപ്പുറത്ത് മാത്രം പെരുവഴിയിലാണ്.
നോണ്‍-ജോയിനിംഗ് കുട്ടികളെ സപ്ലിമെന്ററിയില്‍ അപേക്ഷിക്കാന്‍ അനുവദിക്കാതിരിക്കുക വഴി മലപ്പുറത്ത് sslc പരീക്ഷയില്‍ ജയിച്ച 7054 കുട്ടികളെയാണ് മന്ത്രി ബുദ്ധിയില്‍ ഏകജാലക വിദ്യയിലൂടെ തോല്‍പ്പിച്ചത്.
മന്ത്രിയും പറഞ്ഞില്ലെങ്കിലും, പറയാന്‍ മടിച്ചാലും, ഈ തെരുവില്‍ ഞങ്ങള്‍ ഉറക്കെ പറയും: ‘പരീക്ഷ ജയിച്ചിട്ടും മന്ത്രി തോല്‍പ്പിച്ച 7054 കുട്ടികളെ കണക്ക് കൂടി കൂട്ടി മലപ്പുറത്ത് മാത്രം 16998 സീറ്റുകളുടെ കുറവുണ്ട്’
കണക്കും, കണക്ക് പുസ്തകവും മൊക്കെ അലമാരയില്‍ വെച്ച് കുറവുണ്ടെന്ന് സ്വയം ബോധ്യപ്പെട്ട നിലക്ക്, ആ അധിക ബാച്ച് പ്രഖ്യാപിക്ക് സാറെ , ഇല്ലെങ്കില്‍ വീണ്ടും സമര മുഖത്ത് വെച്ച് കാണാം
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More3 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
india3 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
News3 days ago
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്സല് കാദര്‍
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
News3 days ago
ഗസ്സയില്‍ ദിവസേന 10 മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്‍
-
crime3 days ago
കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന് അറസ്റ്റില്‍