Connect with us

kerala

മലബാര്‍ മേഖലയില്‍ അടിയന്തരമായി പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് പി.എം.എ സലാം

വിദ്യാഭ്യാസമെന്ന മൗലികാവകാശം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

Published

on

മലബാര്‍ മേഖലയില്‍ അടിയന്തരമായി പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ കുട്ടികള്‍ പഠിക്കേണ്ട എന്നാണോ സര്‍ക്കാരിന്റെ തീരുമാനം? കുട്ടികളെ കുത്തിനിറച്ച് എങ്ങനെയാണ് പഠിപ്പിക്കാന്‍ സാധിക്കുക? അറുപതും എഴുപതും കുട്ടികളാണ് ഓരോ ക്ലാസ്സിലുമുള്ളത്. അധ്യാപകര്‍ക്ക് ഈ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാന്‍ കഴിയും? അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് പോലും പഠനം ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ല. മലബാറിലെ കുട്ടികള്‍ പഠിക്കേണ്ട എന്ന തീരുമാനം സര്‍ക്കാരിനുണ്ടെങ്കില്‍ അത് തുറന്ന് പറയണം. ഇത് കേരളത്തിന്റെ മൊത്തെ വിദ്യാര്‍ത്ഥികളുടെ പ്രശ്നമായി കണ്ട് ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍ എല്ലാവരും രംഗത്ത് വരണം.- അദ്ദേഹം പറഞ്ഞു.

വിജയശതമാനം കൂടുന്നത് സര്‍ക്കാര്‍ കാരണമാണെന്ന് പറയുന്നവര്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏല്‍ക്കുന്നില്ല. കെ റെയിലും കെ ഫോണും എ.ഐ ക്യാമറകളുമല്ല, അതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയമാണിത്. വിദ്യാഭ്യാസമെന്ന മൗലികാവകാശം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുക തന്നെ വേണം. – പി.എം.എ സലാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെയിലിനെ വകവെക്കാതെ വോട്ടര്‍മാര്‍; ഉച്ചവരെ 40 ശതമാനം പോളിങ്‌

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു.

Published

on

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40 ശതമാനത്തിനടുത്താണ് പോളിങ്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിര്‍വഹിക്കുക.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കുടുംബത്തോടൊപ്പമെത്തി വോട്ടുരേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായിയിലും വി.ഡി. സതീശന്‍ പറവൂരും രാവിലെ തന്നെ എത്തി സമ്മതിദാനാവകാശം നിര്‍വഹിച്ചു.

ഒരുമാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ കുടുംബസമേതം പോളിങ് ബൂത്തിലെത്തി.

എറണാകുളം പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജില്‍ 109-ാം ബൂത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വോട്ട്. മലപ്പുറം പാണക്കാട്ടെ ബൂത്തിലായിരുന്നു മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ട്. സംസ്ഥാനത്ത് യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു.

 

 

Continue Reading

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending