മൈസൂരു: മൈസൂരുവിലെ പ്രശസ്തമായ ലളിത മഹല്‍ പാലസ് ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുറി കിട്ടിയില്ല. ഹോട്ടലിലെ എല്ലാ മുറികളും ഒരു വിവാഹ സത്കാര ചടങ്ങിന്റെ ഭാഗമായി ബുക്ക് ചെയ്തിരുന്നതിനെ തുടര്‍ന്നാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ജില്ലാ ഭരണകൂടം ഇടപെട്ട് നഗരത്തിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പ്രധാനമന്ത്രിക്ക് താമസ സൗകര്യം ഒരുക്കി. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രിക്കും സ്റ്റാഫിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുംവേണ്ടി മുറികള്‍ ബുക്കുചെയ്യാന്‍ ഹോട്ടലില്‍ എത്തിയത്. എന്നാല്‍ വളരെക്കുറച്ച് മുറികള്‍ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. മറ്റൊരു വിവാഹ ചടങ്ങിനുവേണ്ടി ഹോട്ടലിലെ മിക്ക മുറികളും ബുക്ക് ചെയ്തിരുന്നുവെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി മൈസൂരുവിലെത്തിയത്. ശ്രവണബലഗോളയിലെ ചടങ്ങിലും സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ ചടങ്ങിലും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി മൈസൂരുവിലെത്തിയത്.
കര്‍ണാടക സന്ദര്‍ശനം; മൈസൂരുവിലെ ഹോട്ടലില്‍ നരേന്ദ്രമോദിക്ക് മുറിയില്ല

Be the first to write a comment.