പാലക്കാട്: സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയെന്ന പരാതിയിലാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷിന്റെ പരാതിയിലാണ് കേസ്

ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിക്കെതിരെ ഫിറോസ് ഫേസ്ബുക് ലൈവില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്ലീംലീഗ് നേതാവുമായ എം.സി ഖമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വിവാദമായ ഫെയ്‌സ്ബുക് ലൈവ്.

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്.