കോഴിക്കോട്: യുവമോര്‍ച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് ഐ.പി.സി 505(1)(ബി) വകുപ്പു പ്രകാരം കേസെടുത്തത്.

ശ്രീധരന്‍പിള്ളയുടേത് കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗമായിരുന്നുവെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നില്ല.