ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാമിയ മസ്ജിദില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന മുഹമ്മദ് അയ്യൂബ് പണ്ഡിതിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് പോലീസ് ആള്‍ക്കൂട്ടത്തിനു നേരെ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തില്‍ സ്വയം രക്ഷക്കായി പോലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായാണ് നിഗമനം. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക തോക്ക് കാണാനിട്ടില്ല. എന്നാല്‍ അയ്യൂബിനൊപ്പം മറ്റു പോലീസുകാര്‍ ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പോലീസ് സ്‌റ്റേഷനുകള്‍ക്കുനേരെ സംഘര്‍ഷം ഉണ്ടായത് കണക്കിലെടുത്ത് പ്രദേശത്തെ ഏഴു സ്റ്റേഷനുകള്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.